ദില്ലി വിമാനത്താവളത്തിൽ എയർ ഇന്ത്യ അധികൃതർ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റതിനാലാണ് യുവതി എയർ ഇന്ത്യക്കെതിരെ പരാതി നൽകിയത്. മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
വയോധിക നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതര പരിക്കേറ്റ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എയര്‍ഇന്ത്യ വീല്‍ചെയര്‍ നിഷേധിച്ചതിനെത്തുടര്‍ന്നാണ് മുന്‍ ഉന്നതസൈനിക ഉദ്യോഗസ്ഥൻ്റെ ഭാര്യയായ 82-കാരിക്ക് ദുരവസ്ഥയുണ്ടായത്. ഇവരിപ്പോള്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നാണ് സംശയം.
വിമാനത്താവളത്തില്‍ എത്തിയിട്ടും വീല്‍ചെയര്‍ ലഭിച്ചില്ല. ഒരുമണിക്കൂറോളം കാത്തിരുന്നു. എയർ ഇന്ത്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വീൽ ചെയർ നൽകിയില്ലെന്നും, കൃത്യമായ ചികിത്സ മുത്തശ്ശിക്ക് ലഭിച്ചത് വിമാനത്തിൽ യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകൾ പാറുൾ കൻവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.