62ാ-മത് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്‍റ് മാസ്റ്റര്‍ സൂര്യ ശേഖര്‍ ഗാംഗുലിക്കാണ് ഒന്നാം സീഡ്. 6 തവണ ദേശീയ ചാമ്പ്യനായ താരം കൂടിയാണ് സൂര്യ ശേഖര്‍ ഗാംഗുലി. ആന്ധ്രയിലെ ഗൂണ്ടൂരിലെ വിജ്ഞാന്‍ സര്‍വ്വകലാശാല ആണ് മത്സരവേദി. സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് മത്സരം. പതിനൊന്നു റൗണ്ടായിട്ടാണ് മത്സരം നടക്കുക. 2 തവണ ദേശീയചാമ്പ്യനും മുന്‍ ഏഷ്യന്‍ ചാമ്പ്യനുമായ ഗ്രാന്‍റ് മാസ്റ്റര്‍ സേതുരാമന്‍ എസ് പി ആയിരിക്കും രണ്ടാം സീഡ്.
ശശികരണ്‍ കൃഷ്ണന്‍ ആയിരിക്കും മൂന്നാം സീഡ്. നിലവിലെ ദേശീയ ചാമ്പ്യനായ ഗ്രാന്‍റ് മാസ്റ്റര്‍ കാര്‍ത്തിക് വെങ്കട്ടരാമന്‍ ഈപ്രാവശ്യം മത്സരിക്കുന്നില്ല. 30 ലക്ഷം രൂപയാണ് ആകെ സമ്മാനതുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 6 ലക്ഷം, 5 ലക്ഷം, 4 ലക്ഷം എന്നിങ്ങനെ ആണ് തുക നൽകുന്നത്. സെപ്തംബര്‍ 14 ആണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനുള്ള അവസാനതീയതി.