പാർലമെൻ്റിൽ ഇന്ന് പഹൽഗാം ഭീകരാക്രമണവും തുടർന്നു നടത്തിയ ഓപ്പറേഷൻ സി ന്ദുറും സംബന്ധിച്ച് ചർച്ച നടക്കും. രാജ്യ സഭയിൽ ചൊവ്വാഴ്ച‌യും ലോക്സഭയിൽ ഇന്നും തുടങ്ങുന്ന പഹൽഗാം, സിന്ദൂർ ചർച്ച 16 മണിക്കൂർ നീളും. കഴിഞ്ഞ തിങ്കളാഴ്‌ച വർഷകാല സമ്മേളനത്തിൻ്റെ തുടക്കം മുതൽ ഒരാഴ്ച നീണ്ട പാർലമെൻ്റ് സ്‌തംഭനങ്ങൾക്കു വിരാമം കുറിക്കുന്നതാകും ചർച്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും ഓപ്പറേഷൻ സിന്ദൂറിനെ നേട്ടമാക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെ ന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളും പാക്കിസ്ഥാനു തുടർന്നും ലഭിക്കുന്ന വിദേശ പിന്തുണയും ആയുധമാക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം ശ്രമിക്കും.

32 മണിക്കൂർ ഇരുസഭകളിലുമായി നീളുന്ന ചർച്ചയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിശദമായ മറുപടി പറയുമെന്നാണു സൂചന.കേന്ദ്രസർക്കാരിനുവേണ്ടി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആകും ചർച്ച ആരംഭിക്കുക. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ആഭ്യന്തരമന്ത്രി അമി ത് ഷാ തുടങ്ങിയ പ്രമുഖരും സംസാരിക്കുമെന്നാണ് പ്രതീക്ഷ.

രാഹുൽ ഗാന്ധി, ഉപനേതാവ് ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, അഖിലേഷ് യാദവ്, സുപ്രിയ സുലെ, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിപക്ഷത്തു നിന്നു സംസാരിക്കും.

കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറിനു ശേഷം വിദേശരാജ്യങ്ങളിലേക്ക് അയച്ച സ ർവകക്ഷി സംഘത്തെ നയിച്ചയാളും പാർലമെൻ്റിൻ്റെ വിദേശകാര്യ സമിതി അധ്യക്ഷനുമായ ഡോ. ശശി തരൂരിനെ ഈ ചർച്ചയ്ക്കു കോൺഗ്രസ് നിയോഗിക്കുമോയെന്നതു രാഷ്ട്രീയ നേതാക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Related Posts