നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. ജനങ്ങൾക്ക് അഞ്ച് പ്രധാന വാഗ്ദാനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.

പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീ അംഗത്തിന് പ്രതിമാസം 2500 രൂപ നൽകുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. രാജസ്ഥാനിൽ ആവിഷ്കരിച്ചതിന് സമാനമായ സൗജന്യ ആരോഗ്യപരിരക്ഷാ പദ്ധതിയാണ് മറ്റൊന്ന്. എല്ലാ ഡൽഹി നിവാസികൾക്കും 25 ലക്ഷം രൂപവരെ വരുന്ന ആരോഗ്യ കവറേജാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് 8500 രൂപ പ്രതിമാസ സ്റ്റൈഫൻ്റോടെ ഒരുവർഷത്തെ അപ്രന്റിഷിപ്പ് പദ്ധതിയാണ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട മറ്റൊരു വാ ഗ്ദാനം. അർഹരായ കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യവൈദ്യുതി. സൗജന്യ റേഷൻ കിറ്റിനൊപ്പം സിലിണ്ടറിന് 500 രൂപ നിരക്കിൽ പാചതവാതകം എന്നിങ്ങനെയാണ് പ്രകടനപത്രികയിലെ മറ്റ് വാഗ്‌ദാനങ്ങൾ.

മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 5000 രൂപവീതം പ്രതിമാസ പെൻഷൻ നൽകുമെന്നും സർക്കാർ ജോലിയിൽ 33 ശതമാനം സ്ത്രീ സംവരണം എന്നിങ്ങനെ പ്രകടനപത്രിക വ്യക്തമാക്കുന്നുണ്ട്.

Related Posts