ഹൈദരാബാർ തെലങ്കാനയിൽ യുവതി കാമുകനൊപ്പം ജീവിവിക്കാൻ വേണ്ടി മൂന്ന് മക്കളെ വിഷം നൽകി കൊലപ്പെടുത്തി. തെലങ്കാന സങ്കറെഡി സ്വദേശിനി രജിതയാണ് മക്കളെ വിഷം നൽകി കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ 9 സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. അത്താഴത്തിന് തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ കണ്ടുമുട്ടിയ പഴയ സുഹൃത്തിനൊപ്പം ജീവിക്കാനാണ് 45 വയസുള്ള അധ്യാപികയായ രജിത മക്കളെ കൊന്നത്.
ആഹാരം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. ഇതിനിടെ, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭർത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ് തോടെ ചെന്നയ്യ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചു. പോലീസിനു കേസിൻ്റെ ആദ്യഘട്ടത്തിൽ ചെന്നയ്യയെ ആയിരുന്നു സംശയം. എന്നാൽ വിശദമായ അന്വേഷണത്തിൽ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു.
അടുത്തിടെ രജിത പഠിച്ച സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം നടന്നിരുന്നു. പഴയ സുഹൃത്തിനെ ഇവിടെ വച്ചാണ് രജിത കണ്ടുമുട്ടിയത്. പൂർവ വിദ്യാർഥി സംഗമം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസമാകുമെന്ന് കണ്ടതോടെയാണ് 3 പേരെയും കൊലപ്പെടുത്താൻ രജിത തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.