ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനത്തിന് കരുത്തുപകരാനുള്ള തുരങ്കപാത പദ്ധതിയുമായി കർണാടക സർക്കാർ മുന്നോട്ട്. ഹെബ്ബാളിനും സിൽക്ക് ബോർഡ് ജങ്ഷനും ഇടയിലുള്ള ടണൽ റോഡ് പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. റോഡിനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരിയോടെ ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി ടണൽ റോഡ് പദ്ധതി (തുരങ്കപാത) പൂർത്തിയാക്കും.

ബിബിഎംപിയും സർക്കാരും ഈ പദ്ധതിക്ക് ഫണ്ട് അനുവദിക്കും. ഒട്ടനവധി ധനകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് ധനസഹായം നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ, എച്ച്ഡിഎഫ്സി ബാങ്ക്, പവർ ഫിനാൻസ് കോർപറേഷൻ എന്നിവ ടണൽ റോഡ് പദ്ധതിക്ക് ധനസഹായം നൽകാൻ തയാറാണ്. ഈ മൂന്ന് ധനകാര്യസ്ഥാപനങ്ങൾ 8,000 കോടി രൂപ വായ്പ നൽകാമെന്നാണ് സർക്കാരിന് ഉറപ്പ് നൽകിയിരിക്കുന്നത്. ഏകദേശം 18,000 കോടി രൂപയാണ് പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. തുരങ്കപാത ഭൂമിക്കടിയിലൂടെ കടന്നുപോകുന്നതിനാൽ ആരുടെയും ഭൂമി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഡികെ ശിവകുമാർ പറഞ്ഞു.

Related Posts