ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കു പറ്റി. ആന്ധ്രാപ്രദേശിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.

ഹരികൃഷ്ണ ട്രാവസിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഹെെദരാബാദിൽ നിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിന് സമീപം മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും തീപിടിച്ചു.

Related Posts