ദിവസവും പലസ്തീനില്‍ 10 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് അറിയിച്ച് ഇസ്രയേൽ. ദൈറുൽ ബലാഹ്, ഗാസ സിറ്റി, അൽമവാസി എന്നിവിടങ്ങളിലാകും അക്രമണം നിർത്തിവയ്ക്കുക. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാകും ആക്രമണ മുണ്ടാകാതിരിക്കുകയെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഗാസയിലെ കുട്ടികളുൾപ്പെടെ യുളളവരുടെ പട്ടിണി മരണം ചർച്ചയായിരുന്നു.
ഭക്ഷണത്തിലെ പോഷകാഹാരക്കുറവ് മൂലം മരിച്ചു വീഴുന്ന പിഞ്ച് കുഞ്ഞുങ്ങളുടെ മരണ നിരക്ക് വർദ്ധിച്ചത് മൂലം വിവിധ രാജ്യങ്ങൾ ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. ഇസ്രയേൽ ലോക രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.