കാനഡയില്‍ സർക്കാർ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിഷ്ണോയി സംഘത്തിൻ്റെ ആക്രമണം. സംഘാംഗമായ ഒരാള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആക്രമണത്തിൻ്റെ കാരണം വ്യക്തമാക്കുകയും ചെയ്തു. ബിഷ്ണോയി സംഘാംഗമായ ഫത്തേ പോർച്ചുഗലാണ് വെടിവെയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ലോറൻസ് ബിഷ്ണോയിയുടെ പേര് ഉപയോഗിച്ച് നവി തേസി എന്നയാള്‍ ആളുകളില്‍ നിന്ന് പണം തട്ടിയതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാള്‍ പറയുന്നു. ഗായകരില്‍ നിന്ന് നവി തേസി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നും, അതിനാലാണ് ഇയാളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ വെടിവയ്പ്പ് നടത്തിയതെന്നും ഫത്തേ പോർച്ചുഗല്‍ പോസ്റ്റില്‍ അവകാശപ്പെട്ടു.