വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണമാതൃക ബിഹാറിലും ആവർത്തിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആം ആദ്‌മി ബീഹാർ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിഹാറിൽ ഒറ്റക്ക് മത്സരിക്കുമെന്നും നിലവിലുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത പൂർണമായി തള്ളിക്കളയുന്നതായും പാർട്ടിയുടെ പാർട്ടിയുടെ സംസ്ഥാന സഹ-ചുമതലയുള്ള അഭിനവ് റായ് പറഞ്ഞു.

11 പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക അജേഷ് യാദവും പാർട്ടി സംസ്ഥാന പ്രസിഡണ്ട് രാകേഷ് യാദവും പുറത്തിറക്കി. പൂർണിയ ജില്ലയിലെ കസ്‌ബ സീറ്റിൽ ഭാനു ഭാരതീയ, പട്നയിലെ ബങ്കിപുരിൽ പങ്കജ് കുമാർ, ബെഗുസാരായിൽ മിരാ സിങ്, പട്നയിലെ ഫുൽവാരി സീറ്റിൽ അരുൺ കുമാർ രജക്, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിങ്, ബുക്‌സർ സീറ്റിൽ റിട്ട കാപ്റ്റൻ ധർമരാജ് സിങ് എന്നിവരാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്.

Related Posts