പാർലമെൻ്റിലും പുറത്തും രാഷ്ട്രീയമായി കടിച്ചുകീറുന്ന മോദിയും രാഹുലും ഇന്നലെ സൗഹൃദം പങ്കിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി. സാമൂഹിക പരിഷ്‌കർത്താവ് മഹാത്മ ജ്യോതിറാവു ഫുലെയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാർലമെൻ്റ് വളപ്പിലെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് എത്തിയതാണ് മോദിയും രാഹുലും.
കാറിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെയടക്കമുള്ള നേതാക്കളെ അഭിവാദ്യം ചെയ്തു. ഇതൊരു നല്ല തുടക്കമാകട്ടെ എന്നും രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഒരുമിച്ച് മുന്നോട്ടു പോകൂവെന്നും പലരും ആശംസിച്ചു. അൽപ്പനേരം അവിടെ നിന്നു മോദി രാഹുലിനോട് സംസാരിച്ചു. സ്‌പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി ജെ.പി. നദ്ദ തുടങ്ങിയവർ സമീപത്തുണ്ടായിരുന്നു. രാഹുലിനൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് പ്രധാനമന്ത്രി മടങ്ങിയത്.