ഡൽഹിക്കു പിന്നാലെ മുംബൈ ഹൈക്കോടതിയിലും ബോംബ് ഭീഷണി. ഇമെയിൽ വഴി യാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടനെ ജീവനക്കാരുൾപ്പെടെയുള്ളവരെ കോടതിയിൽ നിന്നൊഴിപ്പിച്ചു. കോടതിയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി വരികയാണ്.
പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രവീൺ മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. ഇസ്കോൺ ടെമ്പിളടക്കമുള്ളവക്ക് നേരെ ഇതിനുമുമ്പ് നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥർ പറഞ്ഞു. വ്യാജ ഭീഷണിയാണെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹി ഹൈക്കോടതിയിലും രാവിലെ ബോംബ് ഭീഷണി സന്ദേശം ഇമെയിൽ വഴി ലഭിച്ചിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ എത്തി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
1998ലെ കോയമ്പത്തൂർ സ്ഫോടനം പാഠ്നയിൽ പുനഃസൃഷ്ടിക്കുമെന്നും ഉദയ നിധി സ്റ്റാലിൻറെ മകൻ ഇമ്പ നിധിക്ക് നേർക്ക് ആസിഡാക്രമണം നടത്തുമെന്നും ഡൽഹി ഹൈക്കോടതി ഉടൻ പൊട്ടിത്തെറിക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിൻ്റെ ഉള്ളടക്കം. സന്ദേശത്തിലുണ്ടായിരുന്നു.