ബെംഗളൂരുവിനടുത്തുള്ള കൊപ്പലില്‍ ഇസ്രായേലി യുവതിയും ഹോംസ്‌റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
മൂന്നാമനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി കൊപ്പല്‍ എസ്പി ഡോ. രാം അരസിദ്ധി പറഞ്ഞു. ബെംഗളൂരുവിനടുത്തുള്ള കൊപ്പലില്‍ കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവം. ഇസ്രായേലി വിനോദ സഞ്ചാരിയും ഹോം സ്‌റ്റേ ഉടമയേയും മൂന്നു പുരുഷന്‍മാരും കൂടി വാനനിരീക്ഷണം നടത്തുകയായിരുന്നു.
അതിനിടയിൽ മൂന്നു പേര്‍ സ്ഥലത്തെത്തുകയും പെട്രോള്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് 100 രൂപയും ആവശ്യപ്പെട്ടു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അക്രമികള്‍ മൂന്നു പുരുഷന്‍മാരെയും കനാലിലേക്ക് തള്ളിയിട്ടു. തുടർന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്തത്. കായലില്‍ വീണ രണ്ടുപേരെ പിന്നീട് രക്ഷപ്പെടുത്തി. എന്നാല്‍, ഒഡീഷ സ്വദേശിയായ ബിബാഷിൻ്റെ മൃതദേഹമാണ് കിട്ടിയത്.