കണ്ണൂരിൽ വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു
കണ്ണൂരിൽ വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ(18)യാണ് മരിച്ചത്. ഇന്നലെയാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയിരുന്നത് കുട്ടിയുടെ ശരീരത്തെ അടക്കം ഗുരുതരമായി ബാധിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പെൺകുട്ടി ചികിത്സ തേടിയിരുന്നു. പിന്നീട്
കാസര്‍കോഡ് 26 ദിവസം മുമ്പ് കാണാതായ 15കാരിയും അയല്‍ക്കാരനും മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോഡ് മണ്ടേക്കാപ്പില്‍ 26 ദിവസം മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും 42കാരനായ അയല്‍വാസിയും തൂങ്ങി മരിച്ചനിലയില്‍. പൈവളിഗ സ്വദേശി ശ്രേയ (15), അയല്‍വാസി പ്രദീപ് (42) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പോലിസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യാതൊരു തുമ്പും
മലയാള സിനിമാ മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍
ആവേശം, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, പൈങ്കിളി, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്ന മലയാള സിനിമാ മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. ആര്‍.ജി. വയനാടന്‍ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് പിടിയിലായത്. മൂലമറ്റം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അഭിലാഷും സംഘവും ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലാകുന്നത്. എക്സൈസ് വകുപ്പിൻ്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഫൈനല്‍; കിരീടം തേടി ഇന്ത്യ; എതിരാളി ന്യൂസിലന്‍ഡ്
ദുബായ് ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ന് ഫൈനല്‍. ഫൈനലില്‍ കിരീടത്തിനായി ഇറങ്ങുന്നത് തുല്യശക്തികളായ ഇന്ത്യയും ന്യൂസിലൻ്റുമാണ്. ദുബായ് ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും. ഏതെങ്കിലും കാരണവശാല്‍ കളിമുടങ്ങിയാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മത്സരം നീളും.ഏകദിന ടീമില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് വിജയവും കിരീടവും അനിവാര്യമാണ്. നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് നേരിയ മേല്‍ക്കൈയുണ്ട്. അതേസമയം ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ
മണിപ്പൂരിൽ സംഘർഷമുണ്ടായ മേഖലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതി ഗതികൾ വിലയിരുത്തി. മണിപ്പൂരിൽ ഇന്നലെ വീണ്ടും സംഘർഷമുണ്ടായ മേഖലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. ഇന്നലെ 30 പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. വാഹന ഗതാഗതം കാംഗ്പോക്‌പിയിൽ പുനസ്ഥാപിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഒരാൾ മരിച്ചു. സർവീസ് നടത്തിയ സർക്കാർ ബസിന് നേരെയും കല്ലേറുണ്ടായിരുന്നു. തുടർന്ന് സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. പോലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സംഭവത്തിൻ്റെ
16-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് സമാപനം
പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ശനിയാഴ്ച വൈകീട്ട് ഇൻഫൻ്ററി റോഡിലെ സുലോചന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗഹലോട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കർണാടക ചലനചിത്ര അക്കാദമി പ്രസിഡൻ്റ് നരസിംഹലു, കർണാടക തൊഴിൽ മന്ത്രി സന്തോഷ് എസ്. ലാഡ്, എം.പി പി.സി. മോഹൻ, എം.എൽ.എ റിസ്വാൻ അർഷദ്, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ ഡോ. സാധു കോകില, നടൻ കിഷോർ
കൊടും ചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യത
ഇന്നും സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. കണ്ണൂര്‍, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളില്‍, ഉയര്‍ന്ന താപനിലയും
‘ഭർത്താവ് പണം തരാത്തതിനാൽ തിരിച്ചടയ്ക്കാൻ വഴിയില്ല, ഒന്നും ചെയ്യാനാവാത്ത അവസ്ഥ’; ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്
കോട്ടയം ഏറ്റുമാനൂരില്‍ മക്കളുമായി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനിയും കരിങ്കുന്നത്തെ കുടുംബശ്രീ പ്രസിഡൻ്റ് ഉഷയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. ഷൈനിയുടെ പേരില്‍ കുടുംബശ്രീയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലെന്നാണ് ഷൈനി ഉഷയോട് പറയുന്നത്. ഭര്‍ത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും സ്വന്തം ആവശ്യത്തിനെടുത്ത വായ്പയല്ല അതെന്നും സംഭാഷണത്തില്‍ ഷൈനി പറയുന്നുണ്ട്. 2 മാസം കഴിഞ്ഞല്ലോ നീ ലോണടയ്ക്കില്ലേ’ എന്ന് കുടുംബശ്രീ പ്രസിഡൻ്റ് ചോദിച്ചപ്പോള്‍, കേസ്
താനൂരില്‍ കാണാതായ പെണ്‍കുട്ടികളെ സി.ഡബ്ല്യു.സി കെയര്‍ ഹോമിലേക്ക് മാറ്റി; കൂടെപ്പോയ യുവാവിനെ അറസ്റ്റ് ചെയ്തു
താനൂരില്‍ കാണാതായ പെണ്‍കുട്ടികളെ സി.ഡബ്ല്യു.സി കെയര്‍ ഹോമിലേക്ക് മാറ്റി. വീട്ടുകാര്‍ക്ക് വിശദമായ കൗണ്‍സിലിങ്ങിന് ശേഷമായിരിക്കും വിട്ടുനല്‍കുക. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച പെൺകുട്ടികളുടെ മൊഴി പോലീസും cwc-യും രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ താനൂർ എസ്.ഐ. സുജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനിലാണ് പെൺകുട്ടികളുമായി തിരൂരിലെത്തിയത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം വൈകീട്ട് തവനൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടികളെ
25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാപ്പുള്ളിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ഉൽഫത്ത് ഹുസൈൻ പിടിയിൽ
25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാപ്പുള്ളിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ഉൽഫത്ത് ഹുസൈൻ പിടിയിലായി. ജമ്മുകാഷ്മീരിലെ കാത്‌ഗഡ് പോലീസും യുപി സഹരൻപൂരിലെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡും(എടിഎസ്) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ കാശ്മീരിലെ പൂഞ്ച് ജില്ലയിൽ വെച്ച് പിടിയിലായത്. ഉൽഫത്ത് ഹുസൈൻ പക്കൽ നിന്നും സ്ഫോടകവസ്‌തുക്കൾ, പിസ്റ്റളുകൾ, ഡിറ്റണേറ്ററുകൾ എന്നിവ കണ്ടെടുത്തു. ഉൽഫത്ത് ഹുസൈനെ 2002-ൽ മറ്റ് നാല് പേർക്കൊപ്പം പോലീസ് പിടികൂടിയിരുന്നു. 2008-ൽ വിട്ടയച്ചു. എന്നാൽ സമൻസും