ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവിനെ അജ്ഞാതർ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ സംഭാലിൽ ബി.ജെ.പി നേതാവിനെ ബൈക്കിലെത്തിയ അജ്ഞാതർ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഗുൽഫാം സിങ്ങിനെയാണ് (60) കൊലപ്പെടുത്തിയത്. ദഫ്‌താരയിലെ തൻ്റെ ഫാം ഹൗസിന് മുന്നിൽ ഇരിക്കുകയായിരുന്നു ഗുൽഫാം സിങ്. ബൈക്കിലെത്തിയ മൂന്നുപേർ ഇദ്ദേഹത്തെ പിടിച്ചുനിർത്തി വിഷം കുത്തിവെക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഗുൽഫാം സിങ്ങിനെ കാണാനെന്ന വ്യാജേനയാണ് മുവരുമെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമിരുന്ന് സംസാരിച്ച ശേഷം ഇവർ വെള്ളത്തിന് ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വന്ന് തിരികെ ഇരുന്നതിന് പിന്നാലെ ഗുൽഫാം സിങ്ങിനെ
യാത്ര സൗജന്യമാക്കാനുള്ള സ്റ്റിക്കർ തീരുമാനം ഉപേക്ഷിച്ച് സർക്കാർ
മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഓട്ടോറിക്ഷകളിലെ യാത്ര സൗജന്യമാക്കാനുള്ള സ്റ്റിക്കർ തീരുമാനം ഉപേക്ഷിച്ച് സർക്കാർ. ഓട്ടോത്തൊഴിലാളികളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. യാത്രയിൽ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന് ഓട്ടോറിക്ഷയിൽ യാത്രക്കാർ കാണുന്ന വിധത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്നായിരുന്നു ഗതാഗത കമ്മിഷണർ പുറത്തിറക്കിയ സർക്കുലർ. ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ മാർച്ച് 1 മുതൽ നിര്‍ബന്ധമാക്കും എന്നായിരുന്നു ഉത്തരവ് ഇറക്കിയത്. ടൂറിസ്റ്റുകൾക്കു വേണ്ടി ഇംഗ്ലിഷിലും എഴുതണമെന്നായിരുന്നു നിർദേശം.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 2 ശതമാനം വർധിപ്പിച്ചേക്കും
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വർധിപ്പിക്കാൻ സാധ്യത. ജീവനക്കാരുടെ ഡിഎ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയരും. 1.2 കോടി ജീവനക്കാർക്കും പെൻഷൻകാർക്കുമാകും ഏഴാം ശമ്പളക്കമ്മിഷൻ പ്രകാരമുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ആനുകൂല്യം. കേന്ദ്ര മന്ത്രിസഭാ യോഗം ഡിഎ വർധനയ്ക്ക് അംഗീകാരം നൽകിയേക്കും. എല്ലാ വർഷവും മാർച്ചിലും ഒക്ടോബറിലുമാണു കേന്ദ്ര സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. മാർച്ചിൽ ഹോളിയോടനുബന്ധിച്ചാണു ക്ഷാമബത്ത വർധന. ഇതിന് ജനുവരി മുതൽ പ്രാബല്യമുണ്ടാകും. ഒക്ടോബറിൽ
പി സി ജോര്‍ജിനെതിരെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ യൂത്ത് കോൺഗ്രസ് പരാതി
പി സി ജോര്‍ജിനെതിരെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ യൂത്ത് കോൺഗ്രസ് പരാതി നല്‍കി. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് നടത്തുന്നത് കള്ള പ്രചാരണമാണെന്നും പരാതിയില്‍ പറയുന്നു. മനഃപൂര്‍വമുള്ള കലാപത്തിനുള്ള ആഹ്വാനമാണെന്നും ഒരു മത വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും പരാതിയില്‍ പറയുന്നു. മനഃപൂര്‍വമുള്ള കലാപ ആഹ്വാനം,
പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മൗറീഷ്യസിലേക്ക്
പ്രധാന മന്ത്രി നരേന്ദ്ര മോഡി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മൗറീഷ്യസിലേക്ക് തിരിക്കും. മാർച്ച് 11, 12 തീയതികളിൽ നടക്കാനിരിക്കുന്ന അദ്ദേഹത്തിൻ്റെ സന്ദർശനം മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തിൻ്റെ ക്ഷണപ്രകാരമാണ്. രാജ്യത്തിൻ്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കും. സമൂഹവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മുതൽ വികസനം വരെയുള്ള 20 ലധികം ഇന്ത്യൻ ധനസഹായ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. തെക്കുകിഴക്കൻ
ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ രണ്ടാമത്തെ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ വിഷ്ണു മംഗലം കുമാറിന് സമ്മാനിച്ചു.10000രൂപയും ഫലകവും, പ്രൊഫ ജോസഫും, ജിജാ ഹരിസിംങ്ങും ചേർന്ന് സമ്മാനിച്ചു. വിഷ്ണുമംഗലം കുമാർ എഴുതിയ സ്നേഹസാന്ദ്രം രവിനിവേശം എന്ന നോവലിനാണ് പുരസ്‌കാരം.എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധൃക്ഷത വഹിച്ചു. മുൻ ഡിജിപി ജിജാ ഹരിസിംഗ് മുഖ്യാതിഥി ആയിരുന്നു. ബ്രിജി.കെ.ടി, ഡോ.ഫിലിപ്പ് മാത്യു, ഡോ.മാത്യു മാബ്രറ, ഫ്രാൻസിസ് ആൻ്റണി, ഡോ.രാജൻ, പ്രൊ.ജോസഫ്,
ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 252 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 83 പന്തില്‍ 76 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്പി. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗില്‍
കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപെട്ടു; 17 പേർക്ക് പരിക്ക്
കണ്ണൂർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 17 പേർക്ക് പരിക്ക് പറ്റി. ബസ്സിൽ യാത്ര ചെയ്‌തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആളുകൾ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
ബെംഗളൂരു ചലച്ചിത്രോത്സവം; ലെവൽ ക്രോസിനും ഫെമിനിച്ചി ഫാത്തിമയ്ക്കും പുരസ്കാരം
ബെംഗളൂരു പതിനാറാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ട് മലയാളം സിനിമകൾക്ക് പുരസ്‌കാരം. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഹിന്ദി സിനിമ ‘ഹ്യൂമൻസ് ഇൻ ദ ലൂപ്പി നാണ് ഒന്നാം സ്ഥാനം. അർഫാസ് അയൂബിൻ്റെ ‘ലെവൽ ക്രോസ്’ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. അഭിലാഷ് ശർമ സംവിധാനം ചെയ്‌ത ‘സ്വാഹ’ മൂന്നാം സ്ഥാനം നേടി. ഫാസിൽ മുഹമ്മദിൻ്റെ ‘ഫെമിനിച്ചി ഫാത്തിമ’ ഏഷ്യൻ സിനിമാ വിഭാഗത്തിൽ പ്രത്യേക ജൂറി
പത്തുവയസുകാരനായ മകൻ്റെ ശരീരത്തില്‍ എംഡിഎംഎ ചെറുകവറുകളിലാക്കി ഒട്ടിച്ചശേഷം വില്‍പന; പിതാവ് അറസ്റ്റിൽ
പത്തനംതിട്ട തിരുവല്ലയില്‍ പത്തുവയസുകാരനായ മകൻ്റെ ശരീരത്തില്‍ എംഡിഎംഎ ചെറു കവറുകളിലാക്കി ഒട്ടിച്ചശേഷം വില്‍പനയ്‌ക്ക് ഉപയോഗിച്ച പിതാവായ മുഹമ്മദ് ഷെമീറിനെതിരെ കേസ് കൂടി രജിസ്റ്റര്‍ചെയ്തു. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാലനീതി നിയമപ്രകാരം കേസ് എടുത്തത്. പത്തുവയസ്സുകാരനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്ന പരാതിയിലാണ് കുട്ടിയുടെ അമ്മയുടെ മൊഴി അനുസരിച്ച് തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. കുട്ടിയുടെ അമ്മയും പ്രതിയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. മുഹമ്മദ് ഷെമീർ