കണ്ണൂർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 17 പേർക്ക് പരിക്ക് പറ്റി. ബസ്സിൽ യാത്ര ചെയ്‌തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആളുകൾ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Related Posts