ബെംഗളൂരു പതിനാറാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ട് മലയാളം സിനിമകൾക്ക് പുരസ്‌കാരം. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഹിന്ദി സിനിമ ‘ഹ്യൂമൻസ് ഇൻ ദ ലൂപ്പി നാണ് ഒന്നാം സ്ഥാനം. അർഫാസ് അയൂബിൻ്റെ ‘ലെവൽ ക്രോസ്’ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. അഭിലാഷ് ശർമ സംവിധാനം ചെയ്‌ത ‘സ്വാഹ’ മൂന്നാം സ്ഥാനം നേടി.

ഫാസിൽ മുഹമ്മദിൻ്റെ ‘ഫെമിനിച്ചി ഫാത്തിമ’ ഏഷ്യൻ സിനിമാ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടി. ഏഷ്യൻ സിനിമാ വിഭാഗത്തിൽ ‘ഇൻ ദ ലാൻഡ് ഓഫ് ബ്രദേഴ്‌സ് ഒന്നാം സ്ഥാനം നേടി. ‘റീഡിങ് ലോലിത ഇൻ ടെഹ്റാൻ’ രണ്ടാം സ്ഥാനവും ‘സാബ്’ മൂന്നാം സ്ഥാനവും നേടി.

കന്നഡ സിനിമാ വിഭാഗത്തിൽ ‘മിക്ക ബന്നഡ ഹക്കി’ ഒന്നാം സ്ഥാനം നേടി. ‘പിഡയി’ രണ്ടാം സ്ഥാനവും ‘ദസ്‌കത്ത്’ മൂന്നാം സ്ഥാനവും നേടി. ചലച്ചിത്രോത്സവത്തിൽ മുതിർന്ന നടി ഷബാന അസ്മിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ ഷബാന അസ്മിയെ അഭിനന്ദിച്ചു.

Related Posts