കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതി ഗതികൾ വിലയിരുത്തി. മണിപ്പൂരിൽ ഇന്നലെ വീണ്ടും സംഘർഷമുണ്ടായ മേഖലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. ഇന്നലെ 30 പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. വാഹന ഗതാഗതം കാംഗ്പോക്പിയിൽ പുനസ്ഥാപിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഒരാൾ മരിച്ചു. സർവീസ് നടത്തിയ സർക്കാർ ബസിന് നേരെയും കല്ലേറുണ്ടായിരുന്നു.
തുടർന്ന് സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. പോലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. താഴ് വരയിൽ സമാധാനശ്രമങ്ങളുടെ ഭാഗമായി റാലിയും നടന്നു.