കേന്ദ്രത്തിൽ ആശാ വർക്കർമാരുടെ സമരം ഉന്നയിക്കാൻ ഒരുങ്ങി കേരളം. കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടികാഴ്ച്ച നടത്തും. വയനാട് സഹായം, കടമെടുപ്പ് പരിധി തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉന്നയിക്കും.

‘ആശാ വർക്കർമാരുടെ പ്രോജക്റ്റ് തന്നെ കേന്ദ്രസർക്കാർ ആവശ്യ പ്രോജക്റ്റാണ്. അതിൽ ഓണറേറിയമാണ് സംസ്ഥാന സർക്കാർ കൊടുക്കുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം ഓണറേറിയം കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്ത്യയിൽ തന്നെ മികച്ച കൂലി നൽകുന്ന സംസ്ഥാനമാണ് കേരളം.

ആ പശ്ചാലത്തിൽ ആശാ വർക്കർമാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ സത്യസന്ധമാണ്. കേരളത്തിൽ ഈ പ്രശ്‌നമുണ്ടായപ്പോൾ തന്നെ കേന്ദ്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്’.- കെ.വി തോമസ് പറഞ്ഞു. മാര്‍ച്ച് 11, 12 തീയതികളില്‍ കേരള മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടികാഴ്ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു

Related Posts