കലബുർഗി ഹബൽ-തെൽകൂർ പാതയിൽ വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഹബൽ ഗ്രാമത്തിൽ നിന്നുള്ള പ്രകാശ് (19), സിദ്ദു (25), മല്ലികാർജുന (20), സുരേഷ് (20) എന്നിവരാണ് മരിച്ചത്. ഹബൽ ഗ്രാമത്തിൽ നിന്ന് തെൽകൂരിലേക്ക് പോകുകയായിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ട് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളുടെയും മുൻ വശം ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്നിരുന്നു. സിദ്ദുവും മല്ലികാർജുനയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പ്രകാശും സുരേഷും ആശുപത്രിയിൽ എത്തിയശേഷമാണ് മരിച്ചത്.

Related Posts