പട്ടാപ്പകൽ സുഹൃത്തിനൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി യുവാവിൻ്റെ ക്രൂരത. നവീൻ കുമാർ എന്ന യുവാവാണ് നടുറോഡിൽ യുവതിയെ അപമാനിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് ഇയാൾ യുവതിയെ കടന്നുപിടിച്ചത്. ബെംഗളൂരു ജ്ഞാനഭാരതിയിൽ ആണ് ദാരുണമായ സംഭവം ഉണ്ടായത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വിലക്കിയിട്ടും ഇത് തുടർന്നതോടെ യുവതി ഇയാളിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഉള്ളാൾ റോഡിൽ വച്ച് നവീൻ യുവതിയെ ആക്രമിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത ജ്ഞാനഭാരതി പൊലീസ് നവീൻകുമാറിനെ അറസ്റ്റ് ചെയ്തു.

Related Posts