അച്ഛനമ്മമാർ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ ബോർഡ്
Kerala
0 min read
16.1k

അച്ഛനമ്മമാർ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ ബോർഡ്

ഫെബ്രുവരി 22, 2025
0

സ്വകാര്യ ആശുപത്രി ഐസിയുവിൽ ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ച് പോയ മൂന്നാഴ്‌ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിൻ്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിൻ്റെ പ്രത്യേക പരിചരണത്തിന് ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരെ നിയോഗിച്ചു. കുഞ്ഞിന് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ ജനറൽ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ്

Continue Reading
തെലങ്കാനയിൽ തുരങ്കം തകർന്നു; ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
India
0 min read
9.5k

തെലങ്കാനയിൽ തുരങ്കം തകർന്നു; ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഫെബ്രുവരി 22, 2025
0

തെലങ്കാനയിൽ ശ്രീശൈലം അണക്കെട്ടിൻ്റെ പിന്നിലെ തുരങ്കത്തിൻ്റെ ചോർച്ച പരിഹരിക്കുന്നതിനിടെ തുരങ്കത്തിൻ്റെ ഒരുഭാഗം തകർന്നുവീണു. ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. മൂന്നുപേർ രക്ഷപ്പെട്ടു. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നാഗർകുർണൂൾ ജില്ലയിലെ ശ്രീശൈലം ഇടത് കര കനാലിൻ്റെ ഭാഗമായാണ് കനാലുള്ളത്. ഇതിൻ്റെ മേൽക്കൂര മൂന്ന് മീറ്ററോളം തകർന്നു വീഴുകയായിരുന്നു. ജീവനക്കാർ ഈ സമയത്ത് ഇവിടെ ജോലി ചെയ്യുകയായിരുന്നു. 13 കിലോമീറ്റർ ഉള്ളിലായിട്ടാണ് അപകടം നടന്നിട്ടുള്ളത്. നാല് ദിവസം മുമ്പാണ് തുരങ്കം

Continue Reading
ബെംഗളൂർ റൂട്ടിലേക്ക് കൂടുതൽ സർവിസ് ആരംഭിക്കാൻ കെഎസ്ആർടിസി; 32 പുതിയ എസി ബസുകൾ വാങ്ങും
Kerala
0 min read
14.8k

ബെംഗളൂർ റൂട്ടിലേക്ക് കൂടുതൽ സർവിസ് ആരംഭിക്കാൻ കെഎസ്ആർടിസി; 32 പുതിയ എസി ബസുകൾ വാങ്ങും

ഫെബ്രുവരി 22, 2025
0

ബെംഗളൂരു റൂട്ടിലേക്ക് പുതിയ 32 എസി ബസുകൾ വാങ്ങാനുള്ള കരാർ ഉറപ്പിച്ചതോടെ കേരള ആർടിസിയുടെ കൂടുതൽ എസി ബസുകൾ എത്തും. പതിനാല് എസി സീറ്റർ കം സ്ലീപ്പർ, എട്ട് സ്ലീപ്പർ, പത്ത് സീറ്റർ ബസുകളാണ് പുതുതായി വാങ്ങുന്നത്. മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്‌ടറിൽ കേരള ആർടിസിയുടെ വോൾവോ, സ്കാനിയ ബസുകൾ പലതും 10 വർഷത്തിലേറെ കാലപ്പഴക്കമുള്ളതാണ്. ഓടുന്നതിനിടെ ബസുകൾ തകരാറിലാകുന്നത് പതിവായതോടെ വരുമാന നഷ്‌ടവും നേരിടുന്നുണ്ട്. കർണാടക ആർടിസിയും

Continue Reading
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്‌ക്ക് ഭീഷണിസന്ദേശം; രണ്ട് പേർ അറസ്റ്റിൽ
India
1 min read
12.2k

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്‌ക്ക് ഭീഷണിസന്ദേശം; രണ്ട് പേർ അറസ്റ്റിൽ

ഫെബ്രുവരി 22, 2025
0

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക്ഇ-മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ രണ്ടു പേരെ വിദർഭയിലെ ബുൽഡാനയിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഏക്‌നാഥ് ഷിൻഡെയുടെ കാർ സ്ഫോടനത്തിൽ തകർക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. മൊബൈൽ കട ഉടമയായ അഭയ് ഷിൻഗനെ (22), ഡ്രൈവറായ മങ്കേഷ് വയാൽ (35) എന്നിവരാണ് പിടിയിലായത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായ പിന്നാലെ, തൻ്റെ കടയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മങ്കേഷിൻ്റെ ഫോണിൽനിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Continue Reading
സുഹൃത്തിനൊപ്പം കുംഭമേളയ്ക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണ്മാനില്ല
Kerala
0 min read
11.1k

സുഹൃത്തിനൊപ്പം കുംഭമേളയ്ക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണ്മാനില്ല

ഫെബ്രുവരി 22, 2025
0

ഫെബ്രുവരി 9 ന് സുഹൃത്തിനൊപ്പം കുംഭമേളക്ക് പോയ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ജോജു ജോര്‍ജി(43) നെയാണ്‌ കാണാതായത്. ഫെബ്രുവരി 9 ന് കുംഭമേളക്കായി പോയ ഇയാൾ സുഹൃത്തിനൊപ്പം പ്രയാഗ് രാജിലേക്കാണ് ആദ്യം പോയത്. കുടുംബവുമായി ഒരു തവണ സുഹൃത്തിൻ്റെ ഫോണിൽ നിന്നു വിളിച്ച ഇയാൾ തൻ്റെ ഫോൺ കേടാണെന്നു അറിയിച്ചു. ദിവസങ്ങൾക്കു ശേഷം സുഹൃത്ത് ഒറ്റക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. അവിടെ നിന്നും ജോജുവിനെ

Continue Reading
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; ബിജെപി നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശം
Kerala
0 min read
10.0k

ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; ബിജെപി നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശം

ഫെബ്രുവരി 22, 2025
0

ചാനല്‍ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പൂഞ്ഞാറിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യും. ഡിജിപിയാണ് നിര്‍ദേശം നൽകിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കടുത്ത

Continue Reading
കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; പോസ്റ്റ് മാറ്റിയപ്പോള്‍ വീണ്ടുമിട്ടു, ഒഴിവായത് വന്‍ദുരന്തം
Kerala
0 min read
10.0k

കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; പോസ്റ്റ് മാറ്റിയപ്പോള്‍ വീണ്ടുമിട്ടു, ഒഴിവായത് വന്‍ദുരന്തം

ഫെബ്രുവരി 22, 2025
0

കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ്. എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു. പിന്നീട്

Continue Reading
പെട്രോൾ അടിച്ച ശേഷം ബാക്കി പണം നൽകാൻ വൈകിയതിൻ്റെ പേരിൽ പമ്പ് ജീവനക്കാരനെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ
Kerala
0 min read
15.9k

പെട്രോൾ അടിച്ച ശേഷം ബാക്കി പണം നൽകാൻ വൈകിയതിൻ്റെ പേരിൽ പമ്പ് ജീവനക്കാരനെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ

ഫെബ്രുവരി 22, 2025
0

ചെങ്ങന്നൂരിൽ പെട്രോൾ അടിച്ച ശേഷം ബാക്കി പണം നൽകാൻ വൈകിയതിൻ്റെ പേരിൽ പമ്പ് ജീവനക്കാരനെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിലായി. പമ്പ് ജീവനക്കാരനായ കാരക്കാട് പുത്തൻവീട്ടിൽ മണി (67) ക്കാണ് മർദനമേറ്റത്. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ ബിജു ഭവനത്തിൽ ബിനു (19), മാലംപുഴത്തുഴത്തിൽ വീട്ടിൽ അജു അജയൻ (19) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 19 ന് രാത്രി 12.30 ന് നനന്ദാവനം ജംഗ്ഷന് സമീപത്തെ പമ്പിലാണ് സംഭവം. ബൈക്കിലെത്തിയ പ്രതികൾ

Continue Reading
ന്നാ താൻ കേസ് കൊട് സിനിമയിലെ നടി ചിത്രാ നായര്‍ വിവാഹിതയായി
Entertainment
0 min read
12.7k

ന്നാ താൻ കേസ് കൊട് സിനിമയിലെ നടി ചിത്രാ നായര്‍ വിവാഹിതയായി

ഫെബ്രുവരി 22, 2025
0

ന്നാ താൻ കേസ് കൊടെന്ന ചിത്രത്തിലെ നടി ചിത്രാ നായര്‍ വിവാഹിതയായി. കാസര്‍കോട് നീലേശ്വരം കുന്നുകൈ സ്വദേശിനിയാണ് ചിത്രാ നായര്‍. ആര്‍മി ഏവിയേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ലെനീഷ് ആണ് വരന്‍. ഇരുവരുടേയും രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ലെനീഷിന് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. തൻ്റെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിലാണെന്ന് നേരത്തേ ഒരു അഭിമുഖത്തില്‍ ചിത്ര പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ് ടിടിസി

Continue Reading
സ്വർണ വില ഇന്നും വർദ്ധിച്ചു പവന് 64,360 രൂപ
Kerala
0 min read
12.8k

സ്വർണ വില ഇന്നും വർദ്ധിച്ചു പവന് 64,360 രൂപ

ഫെബ്രുവരി 22, 2025
0

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045 രൂപയും പവന് 64,360 രൂപയുമായി. കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടുകയാണ് ചെയ്തത്. പത്തുദിവസം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം ഉയരത്തിലെത്തിയത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070 ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായിരുന്നു അന്നത്തെ വില.

Continue Reading