ചെങ്ങന്നൂരിൽ പെട്രോൾ അടിച്ച ശേഷം ബാക്കി പണം നൽകാൻ വൈകിയതിൻ്റെ പേരിൽ പമ്പ് ജീവനക്കാരനെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിലായി. പമ്പ് ജീവനക്കാരനായ കാരക്കാട് പുത്തൻവീട്ടിൽ മണി (67) ക്കാണ് മർദനമേറ്റത്.
പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ ബിജു ഭവനത്തിൽ ബിനു (19), മാലംപുഴത്തുഴത്തിൽ വീട്ടിൽ അജു അജയൻ (19) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 19 ന് രാത്രി 12.30 ന് നനന്ദാവനം ജംഗ്ഷന് സമീപത്തെ പമ്പിലാണ് സംഭവം.
ബൈക്കിലെത്തിയ പ്രതികൾ 500 രൂപ നൽകിയ ശേഷം 50 രൂപയ്ക്ക് പെട്രോൾ അടിക്കുകയായിരുന്നു. ബാക്കി തുക തിരിച്ചുനൽകാൻ വൈകിയതിനാണ് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദിച്ചത്.
സിസിടിവി കാമറ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യുവാക്കൾ മോഷണക്കേസുകളിൽ പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.