80 കാരനായി വിജയരാഘവൻ പ്രധാനവേഷത്തിലെത്തുന്ന ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ പ്രദർശനത്തിന് ഒരുങ്ങുന്നു
നവാഗതനായ ശരത്‌ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഔസേപ്പിൻ്റെ ഒസ്യത്ത്. വിജയരാഘവൻ പ്രധാനവേഷത്തിലെത്തുന്ന ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണി ആണ് നിർമ്മിക്കുന്നത്. ഇമോഷണൽ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കിഴക്കൻ മലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിൻ്റെ ഉടമയായ ഔസേപ്പിൻ്റെയും മൂന്ന് ആൺമക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. കലാഭവൻ
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച
വയനാട് ഒഴികെ സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. ,ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ, കാസർഗോഡ് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. മൂവാറ്റു മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ
പാർട്ടിക്ക് വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റുവഴികളുണ്ട്: ശശി തരൂർ എം പി
കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ട്, പാർട്ടിക്ക് വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പോടെയാണ് ശശി തരൂർ ഇത്തവണ രംഗത്തുള്ളത്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഈ മുന്നറിയിപ്പ് നൽകിയത്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്‌തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടും. തൻ്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ‘പാർട്ടി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകുമെന്നും ഇല്ലെങ്കിൽ എനിക്ക് എൻ്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ
ഐടി നിക്ഷേപങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കും: പിണറായി വിജയൻ
ഐടി മേഖലയിലുള്ള നിക്ഷേപങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് പിണറായി വിജയൻ. പ്രകൃതിവിഭവങ്ങളും ഭൂമിയും ആവശ്യമില്ലാത്ത ഐടി വ്യവസായം കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് അനുയോജ്യമാണ്. കേരളത്തിലേക്ക് എത്തുന്ന നിക്ഷേപകർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഐടി മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖരായ 31 നിക്ഷേപകർ പങ്കെടുത്ത റൗണ്ട് ടേബിൾ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇൻഫോപാർക്ക്, ടെക്നോപാർക്ക്, സൈബർപാർക്ക്
ചാമ്പ്യൻസ് ട്രോഫി; ഇന്ന് ഇന്ത്യ – പാക് പോരാട്ടം
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാക് ത്രില്ലർ പോരാട്ടം. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ശേഷം 2.30 നാണ് ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. പാക്കിസ്ഥാൻ ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയാകട്ടെ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രണ്ടാം അങ്കത്തിന് പുറപ്പെടുന്നത്. മുഹമ്മദ് ഷമിയുടെ മിന്നുന്ന ബൗളിംഗ് പ്രകടനവും ശുഭ്‌മാൻ ഗില്ലിൻ്റെ തകർപ്പൻ സെഞ്ചുറിയുമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്നു പരാജയപ്പെട്ടാൽ
പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും വത്തിക്കാൻ അറിയിച്ചു. കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് 88 കാരനായ മാർപാപ്പയെ ഈ മാസം 14 ന് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നെന്നും വത്തിക്കാൻ അറിയിച്ചു.
വയനാട് പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി; പട്ടികയില്‍ 81 കുടുംബങ്ങൾ
വയനാട് പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയാറായി. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്. പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ ഇന്ന് ദുരന്തമേഖലയിൽ കുടിൽ കെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് സർക്കാറിൻ്റെ നടപടി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് 10 ൽ 42, 11 ൽ 29, 12 ൽ 10 കുടുംബങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരട് പട്ടിക
താമരശേരി ചുരത്തില്‍ നിന്ന് യുവാവ് കൊക്കയില്‍ വീണ് മരിച്ചു
കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്. വയനാട് ഭാഗത്തേക്ക് ട്രാവലര്‍ വാഹനത്തില്‍ പോവുകയായിരുന്നു അമല്‍. യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ ഇറങ്ങിയപ്പോള്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമലിനെ കൂടാതെ 12 പേർ കൂടി വാഹനത്തിൽ
നഗരൂരിൽ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു
തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. നഗരൂരിൽ നാലാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും ഇതേ കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിൽ ആണ് കുത്തേറ്റു മരിച്ചത്. മിസോറം സ്വദേശിയായ വി എല്‍ വാലൻ്റയിന്‍ (22) ആണ് മരിച്ചത്. സംഭവത്തില്‍ മിസോറം സ്വദേശിയായ ഇതേ കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി ലംസങ് സ്വാലയെ പോലിസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ഇന്നലെ
തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവിൽ ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് ആണ് മരിച്ചത്. മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അലോക്. ബെഡ്റൂമിലെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.