ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാക് ത്രില്ലർ പോരാട്ടം. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ശേഷം 2.30 നാണ് ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുന്നത്.

പാക്കിസ്ഥാൻ ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയാകട്ടെ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രണ്ടാം അങ്കത്തിന് പുറപ്പെടുന്നത്.

മുഹമ്മദ് ഷമിയുടെ മിന്നുന്ന ബൗളിംഗ് പ്രകടനവും ശുഭ്‌മാൻ ഗില്ലിൻ്റെ തകർപ്പൻ സെഞ്ചുറിയുമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്നു പരാജയപ്പെട്ടാൽ പാക്കിസ്ഥാൻ്റെ സെമി ഫൈനൽ സ്വപ്‌നം ഏകദേശം അസ്‌തമിക്കും.

Related Posts