കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു
Kerala
0 min read
15.7k

കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു

ഫെബ്രുവരി 23, 2025
0

കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി (70), ഭാര്യ ലീല (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്ലോക്കിലാണ് സംഭവം നടന്നത്. ഇന്ന് വൈകീട്ടാണ് സംഭവമെന്നാണ് സൂചന. മൃതദേഹം പ്രദേശത്തുനിന്ന് നീക്കാന്‍ പ്രദേശവാസികള്‍ സമ്മതിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading
സ്വത്തിനെ ചൊല്ലി തര്‍ക്കം; ചെങ്ങന്നൂരില്‍ സഹോദരനെ കയര്‍ കഴുത്തില്‍ കുരുക്കി കൊന്നു
Kerala
0 min read
13.8k

സ്വത്തിനെ ചൊല്ലി തര്‍ക്കം; ചെങ്ങന്നൂരില്‍ സഹോദരനെ കയര്‍ കഴുത്തില്‍ കുരുക്കി കൊന്നു

ഫെബ്രുവരി 23, 2025
0

ആലപ്പുഴ ചെങ്ങന്നൂരില്‍ സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയിന്‍ ചേട്ടനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നനാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനിയന്‍ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങള്‍ ഒരുമിച്ചായിരുന്നു താമസം. പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെട്ട പ്രസന്നന്‍ നേരത്തെ പ്രസാദിൻ്റെ കൈയും കാലും ഒടിച്ചിരുന്നു. ഇന്നലെ വൈകീട്ട് പ്രസന്നന്‍ മദ്യപിച്ച് വീട്ടിലെത്തി സ്വത്തിനെ ചൊല്ലി സഹോദരനുമായി

Continue Reading
കൊല്ലം റെയില്‍വേ ട്രാക്കില്‍ പോസ്റ്റിട്ടത് അട്ടിമറിശ്രമമെന്ന് പോലീസ് എഫ്‌ഐആര്‍
Kerala
1 min read
15.3k

കൊല്ലം റെയില്‍വേ ട്രാക്കില്‍ പോസ്റ്റിട്ടത് അട്ടിമറിശ്രമമെന്ന് പോലീസ് എഫ്‌ഐആര്‍

ഫെബ്രുവരി 23, 2025
0

കൊല്ലം റെയില്‍വേ ട്രാക്കില്‍ പോസ്റ്റിട്ടത് അട്ടിമറിശ്രമമെന്ന് പോലീസ് എഫ്‌ഐആര്‍. കുണ്ടറയ്ക്കും എഴുകോണിനുമിടയില്‍ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പോലീസ് എഎഫ്‌ഐആര്‍. പെരുമ്പുഴ പാലപൊയ്ക ചൈതന്യയിൽ അരുൺ (33), ഇളമ്പള്ളൂർ രാജേഷ് ഭവനിൽ രാജേഷ് (39), എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് കൊണ്ടിട്ടത് എന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളുടെ മൊഴി കഴിഞ്ഞ ദിവസം

Continue Reading
ഡൽഹിക്ക് ആദ്യ വനിത പ്രതിപക്ഷ നേതാവ്; പ്രതിപക്ഷത്തെ ഇനി അതിഷി നയിക്കും
India
0 min read
12.7k

ഡൽഹിക്ക് ആദ്യ വനിത പ്രതിപക്ഷ നേതാവ്; പ്രതിപക്ഷത്തെ ഇനി അതിഷി നയിക്കും

ഫെബ്രുവരി 23, 2025
0

ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷിയെ തിരഞ്ഞെടുത്തു. ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയാണ് അതിഷി. ഞായറാഴ്‌ച ചേർന്ന ആം ആദ്‌മി പാർട്ടി എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. അതിഷിയും എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും ഉൾപ്പെടെ പാർട്ടിയുടെ 22 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. ഫെബ്രുവരി 24 തിങ്കളാഴ്ച ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, മുൻ എഎപി സർക്കാരിനെതിരായുള്ള

Continue Reading
കേരള ലളിതകലാ അക്കാദമി പുരസ്‌കാരം വി.ആർ രാഗേഷിന് ലഭിച്ചു
Kerala
0 min read
10.1k

കേരള ലളിതകലാ അക്കാദമി പുരസ്‌കാരം വി.ആർ രാഗേഷിന് ലഭിച്ചു

ഫെബ്രുവരി 23, 2025
0

കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമം ദിനപത്രത്തിലെ വി.ആർ രാഗേഷിനാണ് കാർട്ടൂണിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചത്. ബുൾഡോസറൈസെഷൻ ഓഫ് എജുക്കേഷൻ, ഹേ റാം എന്നീ കാർട്ടൂണുകൾക്കാണ് വി.ആർ രാഗേഷിന് പുരസ്കാരം ലഭിച്ചത്. മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് കവിത ബാലകൃഷ്‌ണൻ്റെ ദൃശ്യകലയിലെ ജൻഡർ രാഷ്ട്രീയം എന്ന പുസ്‌തകത്തിന് ലഭിച്ചു. എൻ.എൻ മോഹൻദാസും സജിത ശങ്കറും അക്കാദമി ഫെലോഷിപ്പിന് അർഹരായി.

Continue Reading
എം പി ജോസ് കെ.മാണിയുടെ മകള്‍ പ്രിയങ്കയ്ക്ക് പാമ്പ് കടിയേറ്റു
Kerala
0 min read
13.9k

എം പി ജോസ് കെ.മാണിയുടെ മകള്‍ പ്രിയങ്കയ്ക്ക് പാമ്പ് കടിയേറ്റു

ഫെബ്രുവരി 23, 2025
0

എം പി ജോസ് കെ.മാണിയുടെ മകള്‍ പ്രിയങ്കയ്ക്ക് പാമ്പ് കടിയേറ്റു. പ്രിയങ്കയെ പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ നിഷ ജോസ് കെ. മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകുന്നേരമാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പ്രിയങ്ക. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Continue Reading
കടൽ ഖനനത്തിനെതിരെയുള്ള ഡിസിസിയു‌ടെ രാപ്പകൽ സമരം സമാപിച്ചു
Kerala
0 min read
16.0k

കടൽ ഖനനത്തിനെതിരെയുള്ള ഡിസിസിയു‌ടെ രാപ്പകൽ സമരം സമാപിച്ചു

ഫെബ്രുവരി 23, 2025
0

കൊല്ലത്ത് കടൽ ഖനനത്തിനെതിരെ ഡിസിസി നടത്തിയ രാപ്പകൽ സമരം സമാപിച്ചു. കടലിൽ തന്നെ സമരവേദി തയ്യാറാക്കിയാണ് കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൊല്ലം വാടി കടപ്പുറത്തു നടന്ന സമീപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടത്തുന്ന കടൽ കൊള്ളക്ക് സംസ്ഥാന സർക്കാർ കാവൽ നിൽക്കുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോർപ്പറേറ്റുകളെ സഹായിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന കടൽ കൊള്ളക്ക്

Continue Reading
അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ സ്ത്രീകൾ കൈകാര്യം ചെയ്യും
India
1 min read
15.5k

അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ സ്ത്രീകൾ കൈകാര്യം ചെയ്യും

ഫെബ്രുവരി 23, 2025
0

അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീശാക്തീകരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾ കൈകാര്യം ചെയ്യും. പല മേഖലകളിലും കഴിവ് തെളിയിച്ച സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കും. മൻകീ ബാത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു. എ ഐ സാങ്കേതിക വിദ്യയിൽ ഇന്ത്യ മുന്നോട്ടാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെയും ISRO യുടെയും നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കീ ബാത്തിൽ എടുത്തു പറഞ്ഞു. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്ക്

Continue Reading
യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചു പണിയുമായി ട്രംപ്
World
0 min read
15.9k

യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചു പണിയുമായി ട്രംപ്

ഫെബ്രുവരി 23, 2025
0

യുഎസ് പ്രസിഡൻ്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ട്രംപ്. മെക്‌സിക്കോയുമായുള്ള നികുതി വര്‍ധിപ്പിച്ചതിന് പിന്നാലെ മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ചാണ് പുതിയ നടപടി. പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് തൻ്റെ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് അതിര്‍ത്തി അടച്ച വിവരം അറിയിച്ചത്. യുഎസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മെക്‌സിക്കോ അതിര്‍ത്തി അടയ്‌ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തൻ്റെ ആദ്യ ഭരണകാലത്ത് മെക്‌സിക്കോ അതിര്‍ത്തി

Continue Reading
അട്ടപ്പാടിയിൽ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ടു തലക്കടിച്ചു കൊന്നു
Kerala
0 min read
13.3k

അട്ടപ്പാടിയിൽ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ടു തലക്കടിച്ചു കൊന്നു

ഫെബ്രുവരി 23, 2025
0

പാലക്കാട് അട്ടപ്പാടി അരളികോണം ഊരിൽ അമ്മയെ മകന്‍ ഹോളോബ്രിക്‌സ് കൊണ്ടു തലക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രേശി (55) ആണ് കൊല്ലപ്പെട്ടത്. മകനെ കാണാതായതിനെ തുടർന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ ഇരുട്ടില്‍ നിന്ന രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. പ്രദേശവാസികളാണ് രേശിയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. മകന്‍ രഘു (35) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഘുവിന് മാനസിക

Continue Reading