ഇലോൺ മസ്കിൻ്റെ പൗരത്വം റദ്ദാക്കൽ; അനുകൂലിച്ച് ഒന്നര ലക്ഷം കനേഡിയൻ പൗരൻമാർ
World
1 min read
13.6k

ഇലോൺ മസ്കിൻ്റെ പൗരത്വം റദ്ദാക്കൽ; അനുകൂലിച്ച് ഒന്നര ലക്ഷം കനേഡിയൻ പൗരൻമാർ

ഫെബ്രുവരി 24, 2025
0

യുഎസ് വ്യവസായി ഇലോൺ മസ്‌കിൻ്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പാർലമെൻ്ററി പെറ്റീഷനിൽ 150000 ൽ അധികം കനേഡിയൻ പൗരൻമാരാണ് ഒപ്പു വെച്ചത്. സ്വതന്ത്ര രാഷ്ട്രമായ കാനഡയെ തങ്ങളുടെ 51-ാ മത്തെ രാജ്യമായി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന ഡോണൾഡ് ട്രംപുമായുള്ള സഹകരണമാണ് പൗരത്വം റദ്ദാക്കമണമെന്ന ആവശ്യത്തിലേക്ക് നയിച്ചത്. ന്യൂ ഡെമോക്രാറ്റ് പാർലമെൻ്ററി അംഗവും മസ്‌കിൻ്റെ കടുത്ത നിരൂപകനുമായ ചാർലി ആംഗസിൻ്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡാണ് കാനഡയിലെ

Continue Reading
‘അഭിലാഷം’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
Entertainment
0 min read
12.3k

‘അഭിലാഷം’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഫെബ്രുവരി 24, 2025
0

സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാ ആൻ്റെണി ശങ്കർ ദാസ് എന്നിവർ നിർമ്മിച്ച അഭിലാഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ആണ് പുറത്തുവിട്ടത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈജുക്കുറുപ്പിൻ്റേയും, തൻവി റാമിൻ്റേയും പ്രഥമ ലുക്കാണ് പറത്തുവിട്ടിരിക്കുന്നത്. മലബാറിൻ്റെ

Continue Reading
ശിവരാത്രി ദിനത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും വിലക്കി ബെംഗളൂർ മുൻസിപ്പാലിറ്റി
Karnataka
0 min read
15.1k

ശിവരാത്രി ദിനത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും വിലക്കി ബെംഗളൂർ മുൻസിപ്പാലിറ്റി

ഫെബ്രുവരി 24, 2025
0

2025 ഫെബ്രുവരി 26 ബുധനാഴ്ച മഹാ ശിവരാത്രി ദിനത്തില്‍ മാംസം വില്‍ക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും ബെംഗളൂർ മുനിസിപ്പാലിറ്റി നിരോധിച്ചു. മഹാ ശിവരാത്രിയോടനുബന്ധിച്ച് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ( ബിബിഎംപി ) തങ്ങളുടെ അധികാരപരിധിയില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ബുധനാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പൗരസമിതി അറിയിച്ചു. ബെംഗളൂരുവിലെ എല്ലാ അറവുശാലകളും മാംസക്കടകളും ആ ദിവസം

Continue Reading
ഇൻവെസ്റ്റ് കേരള ഉച്ചകോടി: പരമാവധി പദ്ധതികൾക്ക് അനുമതി – മന്ത്രി പി. രാജീവ്
Kerala
0 min read
9.7k

ഇൻവെസ്റ്റ് കേരള ഉച്ചകോടി: പരമാവധി പദ്ധതികൾക്ക് അനുമതി – മന്ത്രി പി. രാജീവ്

ഫെബ്രുവരി 24, 2025
0

ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ താത്പര്യം അറിയിച്ച നിക്ഷേപങ്ങളിൽ 60 ശതമാനത്തിലേറെ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. താത്പര്യപത്രം നൽകിയ പദ്ധതികളിൽ രണ്ടാഴ്ചയ്ക്കകം പ്രാഥമികപരിശോധന നടത്തും. 54 താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്. ചർച്ചകളിലൂടെ നടപ്പാക്കാനുള്ള കരാർ ഒപ്പിടും. പരമാവധി പദ്ധതികൾക്ക് അനുമതി നൽകി സമയബന്ധിതമായി നടപ്പാക്കും. ഐ.ടി മേഖലയിലെ ഒഴികെ താത്പര്യപത്രങ്ങൾ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തി. 50 കോടിക്ക് താഴെയുള്ള പദ്ധതിനിർദ്ദേശങ്ങൾ വ്യവസായ ഡയറക്ടറേറ്റ് പരിശോധിച്ച് നടപടിയെടുക്കും. 50 കോടിക്ക്

Continue Reading
ജ്യേഷ്ഠൻ്റെ മരണവാർത്ത അറിയിക്കാൻ തെരയുന്നതിനിടയിൽ അനുജൻ കായംകുളം ബസ് സ്റ്റാൻ്റിൽ മരിച്ച നിലയിൽ
Kerala
0 min read
14.0k

ജ്യേഷ്ഠൻ്റെ മരണവാർത്ത അറിയിക്കാൻ തെരയുന്നതിനിടയിൽ അനുജൻ കായംകുളം ബസ് സ്റ്റാൻ്റിൽ മരിച്ച നിലയിൽ

ഫെബ്രുവരി 24, 2025
0

ആലപ്പുഴയിൽ ജ്യേഷ്ഠൻ്റെ മരണവിവരം അറിയിക്കാൻ തെരയുന്നതിനിടെ അനുജനെ കായംകുളം ബസ് സ്റ്റാൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി നെടുങ്കാവയൽ ചാത്തനാംകുഴി സ്വദേശി സി ആർ മധു (51) അനുജൻ സി ആർ സന്തോഷ് (45) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച് നടത്തും. ശനിയാഴ്‌ചയാണ് ആന്ധ്രയിൽ അദ്ധ്യാപകനായിരുന്ന മധു അസുഖബാധിതനായി മരിച്ചത്. അനുജനെ മരണവാർത്ത അറിയിക്കാൻ നേരിട്ട് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ സമൂഹമാദ്ധ്യമങ്ങളുടെ സഹായം തേടി. സന്തോഷിൻ്റെ ചിത്രവും

Continue Reading
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്: കേസെടുത്ത ഉദ്യോഗസ്ഥർക്ക് ഹാജരാകാൻ നിർദേശം
Kerala
0 min read
10.2k

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്: കേസെടുത്ത ഉദ്യോഗസ്ഥർക്ക് ഹാജരാകാൻ നിർദേശം

ഫെബ്രുവരി 24, 2025
0

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ കേസെടുത്ത രണ്ടു ഉദ്യോഗസ്ഥരോട് ഹാജരാകാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി. കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരാണ് ഹാജരാകേണ്ടത്. ഈ മാസം അവസാനം ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെത്തിയിരുന്നു. മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ നേരത്തെ

Continue Reading
ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി
Kerala
0 min read
15.7k

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി

ഫെബ്രുവരി 24, 2025
0

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തി. എന്നാല്‍ വീട്ടിൽ നിന്ന് വിട്ടുനിന്ന പി.സി. ജോര്‍ജ് താന്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്. എന്നാല്‍ സ്‌റ്റേഷനില്‍ ഹാജരാകാതെ അഭിഭാഷകനും ബിജെപി

Continue Reading
ഹോട്ടലിൽ അതിക്രമം; പൾസർ സുനി പോലീസ് കസ്റ്റഡിയിൽ
Kerala
0 min read
13.0k

ഹോട്ടലിൽ അതിക്രമം; പൾസർ സുനി പോലീസ് കസ്റ്റഡിയിൽ

ഫെബ്രുവരി 24, 2025
0

യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൾസർ സുനിയെ ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ കുറുപ്പംപടി രായമംഗലത്തെ ഹോട്ടലിൽ ആണ് അതിക്രമം നടത്തിയത്. ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തു. ജീവനക്കാരെ കൊല്ലുമെന്നും സുനി ഭീഷണി മുഴക്കി. ബഹളമുണ്ടാക്കിയതും സാധനനങ്ങൾ തല്ലിതകർത്തിയതിനുമാണ് കുറുംപ്പംപടി പോലീസ് സുനിക്കെതിരേ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ

Continue Reading
ചാംപ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില്‍ ഇന്ത്യയ്ക്ക് ജയം
Sports
0 min read
10.9k

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില്‍ ഇന്ത്യയ്ക്ക് ജയം

ഫെബ്രുവരി 24, 2025
0

പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്‍സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു. ഇന്ത്യക്കായി വിരാട് കോഹ്ലി കിടിലന്‍ സെഞ്ചുറിയുമായി കളം വാണു. ശ്രേയസ് അയ്യര്‍ അര്‍ദ്ധ സെഞ്ചുറിയും നേടി. ഫോറടിച്ച് വിരാട് കോഹ്ലി സെഞ്ച്വറി

Continue Reading
കാട്ടാന ആക്രമണം; ആറളത്ത് ഇന്ന് ഹർത്താൽ
Kerala
0 min read
13.4k

കാട്ടാന ആക്രമണം; ആറളത്ത് ഇന്ന് ഹർത്താൽ

ഫെബ്രുവരി 24, 2025
0

ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വനാതിർത്തിയിൽ ആന മതിൽ നിർമ്മാണം രണ്ട് വർഷം മുൻപ് തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. വന്യമൃഗ ശല്യത്തെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞുപോയിരുന്നു. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും ആന ആക്രമിച്ചത്. വീടിനു പിന്നിൽ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ

Continue Reading