ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ താത്പര്യം അറിയിച്ച നിക്ഷേപങ്ങളിൽ 60 ശതമാനത്തിലേറെ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. താത്പര്യപത്രം നൽകിയ പദ്ധതികളിൽ രണ്ടാഴ്ചയ്ക്കകം പ്രാഥമികപരിശോധന നടത്തും.
54 താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്. ചർച്ചകളിലൂടെ നടപ്പാക്കാനുള്ള കരാർ ഒപ്പിടും. പരമാവധി പദ്ധതികൾക്ക് അനുമതി നൽകി സമയബന്ധിതമായി നടപ്പാക്കും. ഐ.ടി മേഖലയിലെ ഒഴികെ താത്പര്യപത്രങ്ങൾ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തി.
50 കോടിക്ക് താഴെയുള്ള പദ്ധതിനിർദ്ദേശങ്ങൾ വ്യവസായ ഡയറക്ടറേറ്റ് പരിശോധിച്ച് നടപടിയെടുക്കും. 50 കോടിക്ക് മുകളിലുള്ളവ എക്സിക്യുട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്‌ണൻ്റെ നേതൃത്വത്തിൽ വ്യവസായ വികസന കോർപ്പറേഷൻ പരിശോധിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പദ്ധതികൾക്ക് അനുമതി നൽകാൻ വകുപ്പ് സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കും രണ്ടാഴ്ചതോറും വ്യവസായ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി നടപടികൾ അവലോകനം ചെയ്യും. മാസത്തിലൊരിക്കൽ വ്യവസായമന്ത്രിയും പുരോഗതി വിലയിരുത്തും.
ഉച്ചകോടിയുമായി ബന്ധപ്പെട്ട് വ്യവസായസംഘടനകളായ ഫിക്കി, വാണിജ്യ ചേംബറുകൾ, സി.ഐ.ഐ, ടൈ തുടങ്ങിയവയുടെ ഭാരവാഹികളുടെ യോഗം അടുത്തയാഴ്ച ചേരും.