2025 ഫെബ്രുവരി 26 ബുധനാഴ്ച മഹാ ശിവരാത്രി ദിനത്തില്‍ മാംസം വില്‍ക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും ബെംഗളൂർ മുനിസിപ്പാലിറ്റി നിരോധിച്ചു. മഹാ ശിവരാത്രിയോടനുബന്ധിച്ച് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ( ബിബിഎംപി ) തങ്ങളുടെ അധികാരപരിധിയില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ബുധനാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പൗരസമിതി അറിയിച്ചു. ബെംഗളൂരുവിലെ എല്ലാ അറവുശാലകളും മാംസക്കടകളും ആ ദിവസം അടച്ചിരിക്കും.
മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്, 2025 ഫെബ്രുവരി 26 ബുധനാഴ്ച, കശാപ്പുശാലകളില്‍ മൃഗങ്ങളെ കൊല്ലുന്നതും ബിബിഎംപിയുടെ അധികാരപരിധിയിലുള്ള വില്‍പ്പനശാലകളില്‍ മാംസം വില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു,’ പൗരസമിതി എക്സില്‍ കുറിച്ചു.