ചാമ്പ്യൻസ് ട്രോഫി: പാകിസ്താനും ബംഗ്ലാദേശും പുറത്ത്; ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് ജയം
Sports
1 min read
9.7k

ചാമ്പ്യൻസ് ട്രോഫി: പാകിസ്താനും ബംഗ്ലാദേശും പുറത്ത്; ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് ജയം

ഫെബ്രുവരി 25, 2025
0

ന്യൂസിലൻഡിൻ്റെ ജയത്തോടെ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിൽനിന്ന് ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയർത്തിയ 137 റൺസിൻ്റെ വിജയലക്ഷ്യം കിവീസ് 46.1 ഓവറിൽ മറികടന്നു. സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെ (112) ഇന്നിങ്സാണ് ന്യൂസിലൻഡിൻ്റെ വിജയത്തിൽ നിർണായകമായത്. വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥം (55) അർധ സെഞ്ച്വറി നേടി. നിർണായകമായ നാല് ബംഗ്ലാ

Continue Reading
സമന്വയ മാതൃസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
1 min read
10.7k

സമന്വയ മാതൃസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഫെബ്രുവരി 24, 2025
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പൊതുയോഗം മാരുതി ലേ ഔട്ട് പാഞ്ചജന്യം ബാലഗോകുലത്തിൽ വച്ച് നടന്നു. സ്ഥാനീയ സമിതി പ്രസിഡണ്ട് അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ സുരേഷ് വരവു ചിലവു കണക്ക് അവതരിപ്പിക്കുകയും ചെയ്തു. സമന്വയ ബംഗ്ലൂർ വൈസ് പ്രസിഡണ്ട് മനോജ്, ജനറൽ സെക്രട്ടറി ശിവപ്രസാദ് എന്നിവർ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും സമന്വയയുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. സമന്വയ

Continue Reading
തിരുവനന്തപുരത്ത് അഞ്ചുപേരെ കൊന്ന് 23കാരൻ, പ്രതി കീഴടങ്ങി
Kerala
1 min read
14.3k

തിരുവനന്തപുരത്ത് അഞ്ചുപേരെ കൊന്ന് 23കാരൻ, പ്രതി കീഴടങ്ങി

ഫെബ്രുവരി 24, 2025
0

ബന്ധുക്കളെയും പെൺസുഹൃത്തിനെയും ഉൾപ്പെടെ അഞ്ചുപേരെ യുവാവ് വെട്ടിക്കൊന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. സംഭവത്തിൽ പ്രതിയായ പേരുമല സ്വദേശി അസ്നാൻ (അഫാൻ – 23) വെഞ്ഞാറമൂട് പോലീസിന് മുൻപാകെ കീഴടങ്ങി. രണ്ടുപേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. ആറുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രതി അസ്നാൻ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് പ്രതി പോലീസ് സ്റ്റേഷനിൽ എത്തിയത്. ചുള്ളാളം, പാങ്ങോട്, പേരുമല എന്നീ മൂന്ന് സ്ഥലങ്ങളിൽ ആക്രമണം നടത്തിയെന്നാണ്

Continue Reading
ഫെബ്രുവരി അവസാനം ശക്തമായ മഴയ്ക്ക് സാധ്യത
Kerala
0 min read
13.8k

ഫെബ്രുവരി അവസാനം ശക്തമായ മഴയ്ക്ക് സാധ്യത

ഫെബ്രുവരി 24, 2025
0

സംസ്ഥാനത്ത് ഫെബ്രുവരി അവസാനം മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഫെബ്രുവരി 28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ 27 വരെ വിവിധ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിലുണ്ട്. കന്യാകുമാരി തീരത്ത് 25ന് രാത്രി 11:30 വരെ 0.8 മുതൽ 1.0 മീറ്റർ

Continue Reading
പാതിവില തട്ടിപ്പ്കേസ്: ലാലി വിന്‍സൻ്റിന് ജാമ്യം, മൂന്നാഴ്ചക്കുള്ളില്‍ മറ്റ് പ്രതികള്‍ കീഴടങ്ങണം- ഹൈക്കോടതി
Kerala
0 min read
10.3k

പാതിവില തട്ടിപ്പ്കേസ്: ലാലി വിന്‍സൻ്റിന് ജാമ്യം, മൂന്നാഴ്ചക്കുള്ളില്‍ മറ്റ് പ്രതികള്‍ കീഴടങ്ങണം- ഹൈക്കോടതി

ഫെബ്രുവരി 24, 2025
0

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസൻ്റിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പാതിവില തട്ടിപ്പ് കേസിൽ പ്രതികൾ മൂന്നാഴ്‌ക്കുള്ളിൽ കീഴടങ്ങണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യഹർജി അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതികൾ ഒഴികെ കോടതിയെ സമീപിച്ച മറ്റ് പ്രതികളാണ് മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ കമ്മിഷന് മുമ്പാകെ

Continue Reading
മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു
Kerala
0 min read
15.2k

മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു

ഫെബ്രുവരി 24, 2025
0

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു. ആക്കുളം പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ പാറശ്ശാല സ്വദേശികളായ ഷാനു (26), ശ്രീറാം (26) എന്നിവർക്കാണ് അപകടം പറ്റിയത്. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. ഇവരെ ഉടൻ തന്നെ മെഡി. കോളേജ്

Continue Reading
ജാമ്യാപേക്ഷ തള്ളി; പി.സി. ജോര്‍ജ് ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ
Kerala
0 min read
11.5k

ജാമ്യാപേക്ഷ തള്ളി; പി.സി. ജോര്‍ജ് ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ഫെബ്രുവരി 24, 2025
0

മതവിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പിസി ജോർജിൻ്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി. മാർച്ച് 10 വരെയാണ് റിമാൻഡ് ചെയ്തത്. ജോർജിനെ പാലാ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ജോർജിൻ്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാകും ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ കോടതിയിൽനിന്ന് തീരുമാനമുണ്ടാകുക. ജോർജിനെ വൈകുന്നേരം ആറുമണിവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഈരാറ്റുപേട്ട പിഎച്ച്സിയിൽ

Continue Reading
വീണ്ടും മാതൃകയായി കേരളം; രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ
Kerala
0 min read
12.5k

വീണ്ടും മാതൃകയായി കേരളം; രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ

ഫെബ്രുവരി 24, 2025
0

കേരളത്തിലെ ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ജനസംഖ്യയിൽ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിർണായക ഇടപെടൽ നടത്തുന്നത്. ഫാറ്റി ലിവർ

Continue Reading
വയനാട്ടിലെ തലപ്പുഴയിൽ തേയിലത്തോട്ടത്തിന് തീപിടിച്ചു
Kerala
0 min read
11.1k

വയനാട്ടിലെ തലപ്പുഴയിൽ തേയിലത്തോട്ടത്തിന് തീപിടിച്ചു

ഫെബ്രുവരി 24, 2025
0

വയനാട്ടിലെ തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമുള്ള ഗെ്‌ളന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. അവിടുത്തെ ഓരേക്കര്‍ സ്ഥലത്തുള്ള 300 തേയില ചെടികള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ഫോഴ്സിൻ്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്. തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപ്പൊരി വീണതാണ് അഗ്‌നിബാധയ്ക്ക് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളമെത്തിക്കാന്‍ കഴിയാത്തയിടത്ത് അടിക്കാടുകള്‍ അടക്കം

Continue Reading
ആറളത്തുണ്ടായത് അസാധാരണ സംഭവം; വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ
Kerala
1 min read
13.7k

ആറളത്തുണ്ടായത് അസാധാരണ സംഭവം; വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

ഫെബ്രുവരി 24, 2025
0

കണ്ണൂ‌ർ ആറളത്തുണ്ടായ സംഭവം അസാധാരണമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ. ആറളത്ത് സർവകക്ഷി യോഗം വിളിച്ച് ചേർക്കാനും കർമ്മ പരിപാടികൾ തയ്യാറാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് എ. കെ ശശീന്ദ്രൻ പറഞ്ഞു. ‘ആറളം ഫാം അർദ്ധ കാടിൻ്റെ അവസ്ഥയിലാണ്. അവിടെ നടപ്പാക്കേണ്ട കാര്യങ്ങളിൽ കാലതാമസമുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുകയാണ് വേണ്ടത്. അടിക്കാടുകൾ വെട്ടി വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കും. ഇതിൽ നിന്ന് ഒളിച്ചോടാനാവില്ല. അതിനനുസരിച്ചുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സർക്കാരിൻ്റെ തോട്ടങ്ങളിൽ മാത്രമല്ല

Continue Reading