പ്ര​യാ​ഗ് രാ​ജി​ൽ ​നി​ന്ന് മ​ട​ങ്ങി​യ 6​ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Karnataka
0 min read
112

പ്ര​യാ​ഗ് രാ​ജി​ൽ ​നി​ന്ന് മ​ട​ങ്ങി​യ 6​ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

February 25, 2025
0

ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിന്നും കർണാടകയിലേക്ക് തിരിച്ചു വരുകയായിരുന്ന വാഹനം അപകടത്തിൽ പെട്ട് ആറ് കർണാടക സ്വദേശികൾ മരിച്ചു. മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ കിറ്റോള പൊലീസ് സ്റ്റേഷൻ പരിധിയിൽ പഹ് രേവ ഗ്രാമത്തിനടുത്ത് തിങ്കളാഴ്‌ച പുലർച്ച 5 മണിക്ക് ആണ് അപകടം നടന്നത്. അപകടത്തിൽ ബെളഗാവി ഗോകഖ് സ്വദേശികളായ ബാലചന്ദ്ര നാരായണ ഗൗഡർ (50), സുനിൽ ബാലകൃഷ്‌ണ (45), ബസവരാജ് നീരപ്പദപ്പ (63), ബസവരാജ് ശിവപ്പ ദൊഡ്ഡമണി (49),

Continue Reading
വിജേന്ദര്‍ ഗുപ്ത ഡെല്‍ഹി നിയമസഭാ സ്പീക്കര്‍
India
0 min read
101

വിജേന്ദര്‍ ഗുപ്ത ഡെല്‍ഹി നിയമസഭാ സ്പീക്കര്‍

February 25, 2025
0

രോഹിണി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിജെപി നേതാവുമായ വിജേന്ദര്‍ ഗുപ്തയെ ഡെല്‍ഹി നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് വിജേന്ദര്‍ എംഎല്‍എയാവുന്നത്. എട്ടാമത്തെ ഡെല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് സ്പീക്കര്‍ സ്ഥാനത്തേയ്‌ക്ക് വിജേന്ദറിൻ്റെ പേര് നിര്‍ദേശിച്ചത്. മന്ത്രിമാരായ മഞ്ജീന്ദര്‍ സിങ് സിര്‍സ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ ഇതിനെ പിന്താങ്ങി. പ്രോടേം സ്പീക്കറായ അരവിന്ദര്‍ സിങ് ലവ്ലിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് അതിഷിയും ചേര്‍ന്ന്

Continue Reading
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
Kerala
0 min read
107

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

February 25, 2025
0

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ അറിഞ്ഞപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ഫലമറിഞ്ഞ 22 സീറ്റുകളിൽ 10 എണ്ണം യുഡിഎഫും 9 എണ്ണം എൽഡിഎഫും 3 എണ്ണം മറ്റുപാർട്ടികളും വിജയിച്ചു. തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഐയിലെ വി. ഹരികുമാർ എട്ടു വോട്ടിനാണ് വിജയിച്ചത്. തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി വാർഡിൽ കോൺഗ്രസിൻ സേവ്യർ ജെറോൺ 169 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Continue Reading
പുതിയ ഉയരം കുറിച്ച് സ്വർണ്ണം; 65000 ലക്ഷ്യമാക്കി കുതിപ്പ് തുടരുന്നു
Kerala
0 min read
103

പുതിയ ഉയരം കുറിച്ച് സ്വർണ്ണം; 65000 ലക്ഷ്യമാക്കി കുതിപ്പ് തുടരുന്നു

February 25, 2025
0

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചു സർവകാല റിക്കാർഡിൽ. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർത്തിന് 64,600 രൂപയിലും ഗ്രാമിന് 8,075 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേ സമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റിക്കാർഡായ 6,640 രൂപയിലെത്തി. ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 എന്ന സർവകാല റിക്കാർഡാണ് ഇന്നു മറി കടന്നത്. ഇതിനു

Continue Reading
പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം
Kerala
0 min read
191

പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം

February 25, 2025
0

വിവിധ ആവശ്യങ്ങളുനനയിച്ച് സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. ആശ വർക്കർമാർ പണിമുടക്ക് തുടരുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കണം. കാലതാമസം ഒഴിവാക്കാൻ അടുത്ത വാർഡിലെ ആശാ വർക്കർക്കർക്ക് അധിക ചുമതല നൽകണം. അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ വഴിയോ സന്നദ്ധ പ്രവർത്തകർ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. പണിമുടക്കുന്ന

Continue Reading
അടുത്ത മാസം വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും
Kerala
0 min read
98

അടുത്ത മാസം വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും

February 25, 2025
0

സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം വൈദ്യുതി ബില്ലില്‍ കുറവ് ഉണ്ടാവുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന

Continue Reading
ന്യൂസിലൻഡ് വാണിജ്യമന്ത്രി ആൻഡ്രൂ ബെയ്‌ലി രാജിവച്ചു
World
0 min read
100

ന്യൂസിലൻഡ് വാണിജ്യമന്ത്രി ആൻഡ്രൂ ബെയ്‌ലി രാജിവച്ചു

February 25, 2025
0

ന്യൂസിലൻഡ് വാണിജ്യമന്ത്രി ആൻഡ്രൂ ബെയ്‌ലി രാജിവച്ചു. സ്റ്റാഫ് അംഗത്തിൻ്റെ കൈയ്ക്കു മേൽ കൈവച്ചതു വിവാദത്തിലേക്കു നയിച്ചതാണ് രാജിക്ക് കാരണമായത്. സംഭവം തർക്കത്തിൻ്റെ ഭാഗമായി ഉണ്ടായതല്ലെന്നും കാര്യങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യവേ സംഭവിച്ചുപോയതാണെന്നും ബെയ്‌ലി പറഞ്ഞു. തെറ്റിനു താൻ മാപ്പു ചോദിക്കുന്നുവെന്നും എന്നാൽ ഇപ്പോഴത്തെ വിവാദം ഊതിപ്പെരുപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18 ന് നടന്ന സംഭവത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ച മന്ത്രി രാജിവച്ചെന്ന് ന്യൂസിലാൻഡ് പ്രധാന മന്ത്രി ക്രിസ്റ്റഫർ

Continue Reading
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ
World
1 min read
89

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ

February 25, 2025
0

റോമിലെ ഗെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. കുറഞ്ഞ അളവിലാണെങ്കിലും മാർപാപ്പയ്ക്ക് ഇപ്പോഴും ഓക്‌സിജൻ നൽകുന്നുണ്ട്. വൃക്ക തകരാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്. മാർപാപ്പ സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി മുറിയിൽ എഴുന്നേറ്റു നടക്കാൻ കഴിയുന്നുണ്ടെന്നും ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. വൈകുന്നേരം ഗാസയിലെ കത്തോലിക്കാ ഇടവകയിലേക്ക് ഒരു

Continue Reading
ചികിത്സയോട് സഹകരിക്കാതെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി; അഫാൻ്റെ ആരോഗ്യനില തൃപ്‌തികരമെന്ന് അധികൃതർ
Kerala
0 min read
83

ചികിത്സയോട് സഹകരിക്കാതെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി; അഫാൻ്റെ ആരോഗ്യനില തൃപ്‌തികരമെന്ന് അധികൃതർ

February 25, 2025
0

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പേവാർഡിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ചികിത്സകളോട് സഹകരിക്കുന്നില്ലെന്ന് വിവരം. കഴിഞ്ഞദിവസം തന്നെ പ്രതി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വയറ് കഴുകുന്നത് അടക്കമുള്ള ചികിത്സകളോട് അഫാൻ സഹകരിക്കുന്നില്ലെന്നാണ് വിവരം. മരുന്ന് കുത്തിവച്ച കാനുല ഊരിക്കളയാനും ശ്രമിച്ചു. അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്. കട്ടിലിൽ വിലങ്ങ് വച്ച നിലയിലാണ് പ്രതി ഇപ്പോഴുള്ളത്. അതേസമയം, പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ട‌ർമാർ അറിയിച്ചത്. ഇന്നലെ രാത്രി തന്നെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി അഫാൻ്റെ

Continue Reading
മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പി. സി. ജോർജ് ഐ.സി.യുവിൽ
Kerala
0 min read
106

മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പി. സി. ജോർജ് ഐ.സി.യുവിൽ

February 25, 2025
0

ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പി. സി. ജോർജ് ഐ.സി.യുവിൽ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവും, മുൻ എം.എൽ.എയുമായ പി.സി.ജോർജ് 14 ദിവസത്തെ റിമാൻഡിലാണ്. പാലാ സബ് ജയിലിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം. പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ തടവുകാർക്കുള്ള സെല്ലിലേക്കാണ് ആദ്യം മാറ്റിയത്. അവിടത്തെ ഇ.സി.ജി പരിശോധനയെ തുടർന്നാണ്

Continue Reading