സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ചു സർവകാല റിക്കാർഡിൽ. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർത്തിന് 64,600 രൂപയിലും ഗ്രാമിന് 8,075 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേ സമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റിക്കാർഡായ 6,640 രൂപയിലെത്തി. ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 എന്ന സർവകാല റിക്കാർഡാണ് ഇന്നു മറി കടന്നത്. ഇതിനു മുൻപ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റിക്കാർഡ് വില.

ഈ മാസം ഒന്നിന് ഒരു പവൻ സ്വർണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. തുടർന്ന് കയറ്റിറക്കങ്ങൾക്കൊടുവിൽ വീണ്ടും ഇന്ന് ചരിത്ര റിക്കാർഡിലെത്തുക‌യായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Related Posts