12 ലക്ഷം വരെ നികുതിയില്ല; ആദായനികുതിയുടെ പരിധി ഉയർത്തി ബജറ്റിൽ വൻ പ്രഖ്യാപനം
India
0 min read
9.4k

12 ലക്ഷം വരെ നികുതിയില്ല; ആദായനികുതിയുടെ പരിധി ഉയർത്തി ബജറ്റിൽ വൻ പ്രഖ്യാപനം

ഫെബ്രുവരി 1, 2025
0

മൂന്നാം മോദിസർക്കാരിൻ്റെ ആദ്യ ബജറ്റിൽ വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ആദായനികുതിയുടെ പരിധി ഉയർത്തി വലിയ ഇളവാണ് പ്രഖ്യാപിച്ചത്. 12 ലക്ഷം വരെ വാർഷികവരുമാനം ഉള്ളവർക്ക് ഇനി ആദായനികുതി നൽകേണ്ടതില്ല. 12 ലക്ഷം വരെ വാർഷികവരുമാനം ഉള്ളവർക്ക് 80,000 രൂപ വരെയും 18 ലക്ഷമുള്ളവർക്ക് 70,000 രൂപ വരെയും 25 ലക്ഷമുള്ളവർക്ക് 1.1 ലക്ഷം വരെയും ലാഭിക്കാനാകും. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ഇത്. ആദായ നികുതി അടയ്ക്കുന്നതിലെ

Continue Reading
ചോറ്റാനിക്കരയിൽ അതിക്രൂരമായ ആക്രമണത്തിന് ഇരയായ പോക്സോ അതിജീവിതയുടെ സംസ്‌കാരം ഇന്ന്
Kerala
0 min read
14.3k

ചോറ്റാനിക്കരയിൽ അതിക്രൂരമായ ആക്രമണത്തിന് ഇരയായ പോക്സോ അതിജീവിതയുടെ സംസ്‌കാരം ഇന്ന്

ഫെബ്രുവരി 1, 2025
0

ചോഃറ്റാനിക്കരയിൽ ആൺ സുഹൃത്തിൻ്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്‌കാരം ഇന്ന്. വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിൽ സംസ്കാരം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ആറുദിവസം വെൻ്റിലേറ്ററിൽ കഴിഞ്ഞതിനു ശേഷമാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്. തലയ്ക്കുള്ളിലും

Continue Reading
യുഎസിൽ വീണ്ടും വിമാനാപകടം ; ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണു
World
1 min read
9.3k

യുഎസിൽ വീണ്ടും വിമാനാപകടം ; ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണു

ഫെബ്രുവരി 1, 2025
0

യുഎസിലെ ഫിലാഡൽഫിയയിൽ വിമാനം അപകടത്തിൽപ്പെട്ടു. വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിംഗ് സെൻ്ററിനു സമീപമാണ് അപകടമുണ്ടായത്.ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്നു മിസോറിയിലെ സ്പ്രിംഗ്‌ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 ചെറുവിമാനമാണ് തകർന്നുവീണത്. റൂസ്‌വെൽറ്റ് മാളിനോട് ചേർന്നുള്ള കെട്ടിടങ്ങൾക്ക് മുകളിലേക്കാണ് വിമാനം വീണത്. സമീപത്തുണ്ടായ വീടുകളും വാഹനങ്ങളും കത്തി നശിച്ചു. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല.വെള്ളിയാഴ്ച്ച വൈകിട്ട് 6 നാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചിട്ടുണ്ട്.

Continue Reading
തുടർച്ചയായി എട്ട് ബജറ്റുകളവതരിപ്പിച്ച് ചരിത്രം കുറിച്ച് നിര്‍മലാ സീതാരാമന്‍
India
1 min read
10.5k

തുടർച്ചയായി എട്ട് ബജറ്റുകളവതരിപ്പിച്ച് ചരിത്രം കുറിച്ച് നിര്‍മലാ സീതാരാമന്‍

ഫെബ്രുവരി 1, 2025
0

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി എട്ട് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച് ഇന്ത്യയുടെ ചരിത്രംകുറിച്ചു. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബജറ്റുകളും അവതരിപ്പിച്ചത് നിര്‍മലയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിൻ്റെ റെക്കോഡ് മൊറാർജി ദേശായി ആയിരുന്നു , 10 ബജറ്റുകൾ ആണ് അദ്ദേഹം അവതരിപ്പിച്ചത്. എന്നാൽ ഇത് തുടർച്ചെ ആയിരുന്നില്ല. 1959-നും 64-നും ഇടയിൽ ധനമന്ത്രിയായിരിക്കേ 6 ബജറ്റുകളും 1967-നും 1969-നും ഇടയിൽ 4 ബജറ്റുകളുമാണ് അദ്ദേഹം

Continue Reading
സ്വർണ്ണവില കത്തിക്കയറുന്നു; പവന് 61,960
Kerala
0 min read
11.8k

സ്വർണ്ണവില കത്തിക്കയറുന്നു; പവന് 61,960

ഫെബ്രുവരി 1, 2025
0

സംസ്ഥാനത്ത് റിക്കാർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില കത്തിക്കയറുന്നു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 61,960 രൂപയും ഗ്രാമിന് 7,745 രൂപയിലുമായാണ് വ്യാപാരം നടക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 6,395 രൂപയായിട്ടുണ്ട്. ഇന്നത്തെ വർധനയോടെ 62,000 രൂപയിലേക്ക് വെറും 40 രൂപ മാത്രമാണ്. വ്യാഴാഴ്ച‌ 120 രൂപയും വെള്ളിയാഴ്‌ച 960 രൂപയും ഉയർന്നു. ഇന്നത്തെ വർധനയോടെ ഒരു

Continue Reading
ബജറ്റ് അവതരണം തുടങ്ങി; സഭയിൽ പ്രതിപക്ഷ ബഹളം
India
0 min read
12.5k

ബജറ്റ് അവതരണം തുടങ്ങി; സഭയിൽ പ്രതിപക്ഷ ബഹളം

ഫെബ്രുവരി 1, 2025
0

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് ലോക്സഭയിൽ അവതരിക്കുന്നതിനിടെ സഭയിൽ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് പ്രതിപക്ഷ ബഹളം. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് 5 ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. വിലക്കയറ്റം പിടിച്ചു നിർത്താനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നികുതി യിലുമൊക്കെ എന്തൊക്കെ

Continue Reading
സോളാർ കേസിൽ സരിത നായരെയും ബിജു രാധാകൃഷ്ണനെയും  മണിമോനെയും കോടതി വെറുതെ വിട്ടു
Kerala
0 min read
13.4k

സോളാർ കേസിൽ സരിത നായരെയും ബിജു രാധാകൃഷ്ണനെയും മണിമോനെയും കോടതി വെറുതെ വിട്ടു

ഫെബ്രുവരി 1, 2025
0

വിവാദമായ സോളാർ കേസിൽ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്‌ണൻ വെറുതെ വിട്ടത്. കോഴിക്കോട് എരഞ്ഞിക്കൽ മൊകവൂർ സ്വദേശിയായ വിൻസൻ്റ് സൈമൺ എന്നയാൾ നൽകിയ കേസിലാണ് കോടതി വിധി. ടീം സോളാർ കമ്പനിയുടെ പാലക്കാട്, തൃശൂർ ജില്ലകളുടെ ഡീലർഷിപ് അനുവദിക്കാമെന്നു പറഞ്ഞ് പരാതിക്കാരനിൽ നിന്ന് 12 ലക്ഷം കൈവശപ്പെടുത്തിയതിനു ശേഷം ഡീലർഷിപ് അനുവദിക്കാതെയും പണം തിരിച്ചുകൊടുക്കാതെയും പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകൾ നൽകി

Continue Reading
അണ്ടർ 19 ടി20 വനിതാ ലോകകപ്പ്; ഇന്ത്യ ഫൈനലിൽ
Sports
0 min read
12.5k

അണ്ടർ 19 ടി20 വനിതാ ലോകകപ്പ്; ഇന്ത്യ ഫൈനലിൽ

ഫെബ്രുവരി 1, 2025
0

അണ്ടർ 19 ടി20 വനിതാ ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയാണ് പരാജയപ്പെടുത്തിയത് . ഒൻപത് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 113 റൺസെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 117 റൺസെടുത്താണ് വിജയവും ഫൈനൽ ബെർത്തും

Continue Reading
മുന്നാം മോദി സർക്കാറിൻ്റെ രണ്ടാമത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും
India
1 min read
12.4k

മുന്നാം മോദി സർക്കാറിൻ്റെ രണ്ടാമത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും

ഫെബ്രുവരി 1, 2025
0

ശനിയാഴ്‌ച കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. മുന്നാം മോദി സർക്കാറിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. ബജറ്റ് സമ്മേളനം രണ്ടു ഘട്ടമായാണ് നടക്കുന്നത്. സംയുക്ത പാർലമെൻ്ററി സമിതി (ജെ.പി.സി) അംഗീകരിച്ച ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ, വഖഫ് ഭേദഗതി ബിൽ എന്നിവയാണ് ബജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. ഇത് ധനമന്ത്രി നിർമലയുടെ തുടർച്ചയായ എട്ടാം ബജറ്റാണ്. ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യ ദിവസം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി

Continue Reading