മൂന്നാം മോദിസർക്കാരിൻ്റെ ആദ്യ ബജറ്റിൽ വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ആദായനികുതിയുടെ പരിധി ഉയർത്തി വലിയ ഇളവാണ് പ്രഖ്യാപിച്ചത്. 12 ലക്ഷം വരെ വാർഷികവരുമാനം ഉള്ളവർക്ക് ഇനി ആദായനികുതി നൽകേണ്ടതില്ല. 12 ലക്ഷം വരെ വാർഷികവരുമാനം ഉള്ളവർക്ക് 80,000 രൂപ വരെയും 18 ലക്ഷമുള്ളവർക്ക് 70,000 രൂപ വരെയും 25 ലക്ഷമുള്ളവർക്ക് 1.1 ലക്ഷം വരെയും ലാഭിക്കാനാകും.

സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ഇത്. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും നേരത്തേ തന്നെ ബജറ്റിൽ ധനമന്ത്രി പറഞ്ഞിരുന്നു. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും.

നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധിയും ഉയർത്തിയിട്ടുണ്ട്. അത് ഒരു ലക്ഷമാക്കി. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച അവതരിപ്പിക്കും. വാടക ഇനത്തിൽ ടിഡിഎസിനുള്ള വാർഷിക പരിധി 2.4 ലക്ഷത്തിൽ നിന്നും ആറുലക്ഷമാക്കി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്. 2025 ലെ ധനക്കമ്മി 4.8 ശതമാനമായി പുനർനിർമ്മിച്ചിട്ടുണ്ട്.

Related Posts