ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി വുഷുവിൽ കെ.മുഹമ്മദ് ജാസിലാണ് തൗലു നാൻഗുൺ വിഭാഗത്തിൽ കേരളത്തിനായി സ്വർണം സ്വന്തമാക്കിയത്.കേരളം ആദ്യമായാണ് വുഷുവിൽ ദേശീയ ഗെയിംസ് സ്വർണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് വുഷുവിൽ രണ്ട് വെങ്കലമായിരുന്നു. ഇതോടെ മൂന്നു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ഈ ദേശീയ ഗെയിംസിലെ കേരളത്തിൻ്റെ ആകെ മെഡൽ നേട്ടം ഏഴായി. കഴിഞ്ഞ ദിവസം 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടിയ കേരളത്തിൻ്റെ ഹർഷിത ജയറാം 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലും ഫൈനലിന് യോഗ്യത നേടി.
ആദ്യ ദിനം 2 വെങ്കല മെഡലുകൾ സ്വന്തമാക്കിയ സാജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ഫൈനലിൽ കടന്നു. 4 മണിക്കാണ് സാജന്റെ ഫൈനൽ നടക്കുന്നത്.കേരളത്തിൻ്റെ വനിതാ ടീം 4x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഫൈനലിൽ കടന്നന്നു. കേരളത്തിൻ്റെ പുരുഷ വനിതാ ടീമുകൾക്ക് ഇന്ന് വോളിബോളിൽ സെമി ഫൈനൽ മൽസരങ്ങളുണ്ട്. പുരുഷ വോളിബോൾ സെമി ഫൈനലിൽ തമിഴ്‌നാടാണ് കേരളത്തിൻ്റെ എതിരാളികൾ. 4 മണിക്കാണ് മത്സരം തുടങ്ങുന്നത്.