കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ഒരു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സുബൈദാർ പ്രഭത് ഗൗർ, ലാൻസ് നായിക് നരേന്ദ്ര സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യവും ജമ്മുകാഷ്‌മീർ സിആർപിഎഫും പോലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഗുദ്ദാർ’ എന്ന ഓപ്പറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്.

പാക്കിസ്ഥാൻ ഭീകരൻ റഹ്മാനെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. സൈന്യത്തിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനമേഖലയിൽ പരിശോധന നടത്തുകയായിരുന്നു.

Related Posts