കൊല്ലം റെയില്‍വേ ട്രാക്കില്‍ പോസ്റ്റിട്ടത് അട്ടിമറിശ്രമമെന്ന് പോലീസ് എഫ്‌ഐആര്‍. കുണ്ടറയ്ക്കും എഴുകോണിനുമിടയില്‍ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പോലീസ് എഎഫ്‌ഐആര്‍.

പെരുമ്പുഴ പാലപൊയ്ക ചൈതന്യയിൽ അരുൺ (33), ഇളമ്പള്ളൂർ രാജേഷ് ഭവനിൽ രാജേഷ് (39), എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് കൊണ്ടിട്ടത് എന്നാണ് എഫ്ഐആറിൽ പറയുന്നത്.

പ്രതികളുടെ മൊഴി കഴിഞ്ഞ ദിവസം രാത്രി എൻഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഞായറാഴ്‌ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പാളത്തിൽ ആദ്യം പോസ്റ്റ് കണ്ടത്.

സംഭവമറിഞ്ഞ് പോലീസെത്തി നീക്കംചെയ്‌തു. രണ്ടുമണിക്കൂറിനുശേഷം വീണ്ടും പാളത്തിൽ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി. പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു സംഭവം.

സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കുണ്ടറയില്‍ SI യെ ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിവര്‍.

Related Posts