അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീശാക്തീകരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾ കൈകാര്യം ചെയ്യും. പല മേഖലകളിലും കഴിവ് തെളിയിച്ച സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കും.
മൻകീ ബാത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു. എ ഐ സാങ്കേതിക വിദ്യയിൽ ഇന്ത്യ മുന്നോട്ടാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെയും ISRO യുടെയും നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കീ ബാത്തിൽ എടുത്തു പറഞ്ഞു.
ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വർദ്ധിച്ചു എന്നും സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.