തൃണമൂൽ കോൺഗ്രസിൽ ഉൾപ്പോര് തുടരുന്ന പശ്ചാത്തലത്തിൽ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം. ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ ബം​ഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുകയാണ്.
ഇവര്‍ ഉടനെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉന്നതതലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാര്‍ട്ടി വിടാൻ എംപിമാര്‍ താൽപര്യം പ്രകടിപ്പിച്ചതായും വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ലോകസഭയിലും രാജ്യസഭയിലുമായി 41 എംപിമാരാണ് തൃണമൂലിനുള്ളത്. എംപിമാരുടെ ഈ കൂടുമാറ്റം യാഥാർത്ഥ്യമായാൽ അത് മമത ബാനർജിയുടെ രാഷ്ട്രീയ കരിയറിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാകും.
പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ടാമത്തെ പാര്‍ട്ടിയാണ് തൃണമൂൽ കോൺഗ്രസ്. നിലവിൽ പാർലമെന്‍റിലെ പ്രതിപക്ഷ ചേരിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയാണ് തൃണമൂൽ കോൺഗ്രസ് . അതിനാൽ തന്നെ ടിഎംസിയിലെ പിളർപ്പ് മമതയെ മാത്രമല്ല, പാർലമെന്‍റിൽ ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ ആകെ ശക്തിയെയും സ്വാധീനത്തെയും ബാധിക്കും.

Related Posts