കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്. വയനാട് ഭാഗത്തേക്ക് ട്രാവലര്‍ വാഹനത്തില്‍ പോവുകയായിരുന്നു അമല്‍.

യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ ഇറങ്ങിയപ്പോള്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമലിനെ കൂടാതെ 12 പേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു.

കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related Posts