കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിൻ്റെ സംസ് കാരം ഞായറാഴ്ച; പൊതുദർശനം ശനിയാഴ്ച ഉച്ചയ്ക്ക്
Kerala
0 min read
9.9k

കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിൻ്റെ സംസ് കാരം ഞായറാഴ്ച; പൊതുദർശനം ശനിയാഴ്ച ഉച്ചയ്ക്ക്

ഫെബ്രുവരി 22, 2025
0

അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിൻ്റെ സംസ്കാരം ഞായറാഴ്ച നടത്തും. മൃതദേഹം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് ഉച്ചയ്ക്ക് 12 ന് പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ചങ്ങനാശേരി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടുത്തെ പൊതുദർശനം കഴിഞ്ഞ് തെങ്ങണയിലെ വീട്ടിലെത്തിക്കും. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു

Continue Reading
ആശാവർക്കർമാരുടെ സമരത്തിൽ മുഖ്യമന്ത്രി വിചാരിച്ചാൽ പരിഹാരം കാണാമെന്ന് രമേശ് ചെന്നിത്തല
Kerala
1 min read
14.5k

ആശാവർക്കർമാരുടെ സമരത്തിൽ മുഖ്യമന്ത്രി വിചാരിച്ചാൽ പരിഹാരം കാണാമെന്ന് രമേശ് ചെന്നിത്തല

ഫെബ്രുവരി 22, 2025
0

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശാവർക്കർമാരുടെ സമരത്തിന് മുഖ്യമന്ത്രി തന്നെ പരിഹാരം കാണണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആശാവർക്കർമാരുടെ സമരപന്തലിലെത്തി അവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ അരമണിക്കൂർകൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്ന് ചെന്നിത്തല പ്രതികരിച്ചു. ‘ആശാവർക്കർമാരുടേത് ജീവിക്കാനുള്ള സമരമാണ്. മറ്റുള്ളവർക്ക് സർക്കാർ കൊടുക്കുന്നതുപോലെ ഈ പാവങ്ങൾക്ക് വാരിക്കോരി ഒന്നും കൊടുക്കേണ്ട. എന്നാൽ വയറു നിറയ്ക്കാനെങ്കിലും ഉള്ളത് കൊടുക്കണം. പതിമൂന്ന് ദിവസമായി നടക്കുന്ന സമരം

Continue Reading
മസ്തകത്തിൽ പരിക്കേറ്റ കൊമ്പൻ്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
0 min read
9.7k

മസ്തകത്തിൽ പരിക്കേറ്റ കൊമ്പൻ്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഫെബ്രുവരി 22, 2025
0

കൊച്ചി അതിരപ്പിള്ളിയിൽ നിന്ന് ചികിത്സിക്കാനായി മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പൻ്റെ മരണത്തിൽ തലച്ചോറിനും അണുബാധയേറ്റിരുന്നു വെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മസ്‌തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ആനകൾ തമ്മിലുള്ള പോരിനിടെ കൊമ്പ് കൊണ്ട് മുറിവേറ്റതാകാം എന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച‌ പകൽ 12ഓടെയാണ് കോടനാട് അഭയാരണ്യത്തിൽ കൊമ്പൻ ചരിഞ്ഞത്. തുടർന്ന് വൈകുന്നേരം 3 ന് മണ്ണുത്തിയിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാർ അടങ്ങിയ സംഘമാണ്

Continue Reading
ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ; എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റ് കാഷ് പട്ടേൽ
World
0 min read
10.6k

ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ; എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റ് കാഷ് പട്ടേൽ

ഫെബ്രുവരി 22, 2025
0

യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (എഫ്.ബി.ഐ) പുതിയ ഡയറക്‌ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ഭഗവത് ഗീതയിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അറ്റോർണി ജനറൽ പാം ബോണ്ടിയാണ് പുതിയ എഫ്.ബി.ഐ ഡയറക്‌ടർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണിതെന്നായിരുന്നു കാഷ് പട്ടേലിൻ്റെ പ്രതികരണം. സഹോദരി നിഷ, ജീവിത പങ്കാളി അലക്സസ് എന്നിവരും കാഷ് പട്ടേലിനൊപ്പം ചടങ്ങിനെത്തിയിരുന്നു. ഒമ്പതാമത്തെ എഫ്.ബി.ഐ ഡയറക്ടറായ

Continue Reading
ഇടുക്കി കട്ടപ്പനയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Kerala
0 min read
12.5k

ഇടുക്കി കട്ടപ്പനയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ഫെബ്രുവരി 22, 2025
0

ഇടുക്കി കട്ടപ്പനക്ക് സമീപം കരിമ്പാനിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിൻ ജോസഫ് (31) ആണ് മരിച്ചത്. ക്രാഷ് ബാരിയറിൽ കാർ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽനിന്ന് വള്ളക്കടവിലെ വീട്ടിലേക്ക് മടങ്ങും വഴി രാത്രിയിൽ ആണ് അപകടം സംഭവിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റോബിൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം കട്ടപ്പനയിലെ

Continue Reading
ഇടുക്കിയിൽ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
Kerala
0 min read
10.7k

ഇടുക്കിയിൽ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഫെബ്രുവരി 22, 2025
0

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധുവായ എബ്രഹാം എന്നിവർ മരണപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതര പരിക്കുകളോടെ ഡ്രൈവർ എബ്രഹാമിനെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു. കായികതാരം കെ എം ബീനമോളുടെ സഹോദരിയാണ് മരിച്ച റീന.

Continue Reading
പാതിവിലത്തട്ടിപ്പ് കേസ് : കോണ്‍ഗ്രസ് നേതാവിൻ്റെ വീട് സീല്‍ ചെയ്തു
Kerala
0 min read
11.9k

പാതിവിലത്തട്ടിപ്പ് കേസ് : കോണ്‍ഗ്രസ് നേതാവിൻ്റെ വീട് സീല്‍ ചെയ്തു

ഫെബ്രുവരി 21, 2025
0

പാതിവില തട്ടിപ്പുകേസില്‍ മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുമളി പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് ഉം മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിൻ്റെ വീട് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു. ഷീബാ സുരേഷിനെതിരേ വണ്ടന്‍മേട് പോലീസില്‍ സീഡ് കോഡിനേറ്റര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അനന്തു കൃഷ്ണൻ്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് റിസേര്‍ച്ച് ഡിവലപ്‌മെൻ്റ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍കൂടിയാണ് ഷീബ.

Continue Reading
കണ്ണൂർ അഴീക്കോട് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചു പേർക്ക് പരിക്ക്
Kerala
0 min read
14.5k

കണ്ണൂർ അഴീക്കോട് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചു പേർക്ക് പരിക്ക്

ഫെബ്രുവരി 21, 2025
0

കണ്ണൂർ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിനിടെ അപകടം. പുലർച്ചെ നാലരയോടെ തെയ്യം ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആൾക്കൂട്ടത്തിനിടയിലേക്ക് അമിട്ട് വീണു പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. അഞ്ചുപേർക്ക് പരിക്കുപറ്റി. അതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തെയ്യം ചടങ്ങുകൾ നടക്കുന്നിടത്തുനിന്ന് 50 മീറ്ററോളം മാറിയാണ് പടക്കങ്ങൾ പൊട്ടിച്ചത്. പക്ഷെ കത്തിച്ച അമിട്ട് മുകളിൽ പോയി പൊട്ടേണ്ടതിന് പകരം ക്ഷേത്ര നടയുടെ സമീപത്തേക്ക് വന്നുവീണ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.

Continue Reading
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം ശശി തരൂർ എംപി; നിലപാടിൽ മാറ്റമില്ല
Kerala
1 min read
13.1k

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം ശശി തരൂർ എംപി; നിലപാടിൽ മാറ്റമില്ല

ഫെബ്രുവരി 15, 2025
0

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അത് അംഗീകരിക്കണമെന്നും തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും വർഷങ്ങളായി താൻ പറയുന്ന കാര്യമാണിതെന്നും ശശി തരൂർ എംപി. വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും തരൂർ വ്യക്തമാക്കി. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിൻ്റെ അവസാന ഭാഗത്ത് പറയുന്നത്. കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാൽപര്യം നോക്കണം.

Continue Reading
നെയ്യാറ്റിന്‍കര ഗോപൻ്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
0 min read
15.8k

നെയ്യാറ്റിന്‍കര ഗോപൻ്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഫെബ്രുവരി 15, 2025
0

മക്കള്‍ സമാധിയിരുത്തി വിവാദമായ നെയ്യാറ്റിന്‍കര ഗോപൻ്റെ മരണത്തില്‍ അസ്വാഭാവികതയില്ലന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തല, മൂക്ക്, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപൻ്റെ ഹൃദയ വാല്‍വില്‍ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില്‍ മുറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത്

Continue Reading