യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (എഫ്.ബി.ഐ) പുതിയ ഡയറക്‌ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ഭഗവത് ഗീതയിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അറ്റോർണി ജനറൽ പാം ബോണ്ടിയാണ് പുതിയ എഫ്.ബി.ഐ ഡയറക്‌ടർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണിതെന്നായിരുന്നു കാഷ് പട്ടേലിൻ്റെ പ്രതികരണം.

സഹോദരി നിഷ, ജീവിത പങ്കാളി അലക്സസ് എന്നിവരും കാഷ് പട്ടേലിനൊപ്പം ചടങ്ങിനെത്തിയിരുന്നു. ഒമ്പതാമത്തെ എഫ്.ബി.ഐ ഡയറക്ടറായ കാഷ് പട്ടേൽ, തനിക്ക് ഈ അവസരം നൽകിയതിന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് നന്ദി അറിയിച്ചു.

ഭരണഘടനക്ക് അനുസൃതമായി എഫ്.ബി.ഐയെ നയിക്കുമെന്നും ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണിതെന്നും കാഷ് പട്ടേൽ വ്യക്തമാക്കി.

Related Posts