കുംഭമേളയ്‌ക്കെത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പത്ത് പേർ മരിച്ചു,19 പേർക്ക് പരിക്ക്
പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ വെച്ച് മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പത്ത് പേർ മരിച്ചു. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റതായാണ് വിവരം. പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ മേജയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. കാറിൽ ഉണ്ടായിരുന്ന 10 പേരാണ് മരിച്ചത്. ഇവർ ഛത്തീസ്ഗഡ് സ്വദേശികളാണ്.
കൊല്ലത്ത് നടുറോഡില്‍ യുവാക്കൾക്ക് നാലംഗ സംഘത്തിൻ്റെ ക്രൂരമർദ്ദനം
കൊല്ലം ഓച്ചിറയിൽ മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ നാലംഗ സംഘം നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഓച്ചിറ സ്വദേശികളായ ഷോഭിഷ്, വിനീഷ് എന്നിവർക്കാണ് നാലംഗ സംഘത്തിൻ്റെ ക്രൂരമർദനമേറ്റത്. മദ്യപിച്ചിറങ്ങുമ്പോൾ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് നാലുപേർ ചേർന്ന് മരക്കഷണവും ഹെൽമെറ്റും ഉപയോഗിച്ച് ഇവരെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. ഇതിൻ്റെ സി.സി.ടി.സി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവർ തമ്മിൽ മുൻവൈരാഗ്യമോ മുൻ
കെജ്‌രിവാളിൻ്റെ ആഡംബര വസതിയെപ്പറ്റി അന്വേഷിക്കണമെന്ന് വിജിലൻസ്;
തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ആം ആദ്‌മി പാർട്ടിയുടെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ ആണ് കേന്ദ്ര വിജിലൻസ് കമ്മിഷൻ്റെ നിർദേശം. എട്ട് ഏക്കറിലായി 40,000 സ്ക്വയർഫീറ്റിൽ നിർമ്മിച്ച വസതി ആഡംബര വസ്‌തുക്കൾ ഉപയോഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ഡൽഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത അന്വേഷണം
ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം
നർത്തകൻ ആർഎൽവി രാമകൃഷ്‌ണനെതിരായി ജാതീയ അധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം സത്യഭാമക്കെതിരെ എസ് സി-എസ് ടി അട്രാസിറ്റി വകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കി. ‘മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എൻ്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ
സംസാരശേഷിയില്ലാത്ത അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍ വീണുമരിച്ചു
നേമം കുളക്കുടിയൂര്‍ക്കോണത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. നേമം കുളക്കുടിയൂര്‍ക്കോണത്ത് പദ്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതിമാരുടെ മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ആര്യ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു ധ്രുവന്‍. ഇന്നലെ വൈകീട്ട് നഴ്‌സറി വിട്ടുവന്നശേഷം രണ്ടുവയസുള്ള സഹോദരി ധ്രുവികയോടൊപ്പം വീട്ടുമുറ്റത്ത് ധ്രുവന്‍ കളിക്കുന്നുണ്ടായിരുന്നു. പെയിൻ്റിങ് തൊഴിലാളിയായ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. ആര്യ വീട്ടുജോലികൾ ചെയ്യുന്നതിനിടയിൽ
രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് വിമുഖത കാണിച്ച് ഇസ്രായേൽ; മൂന്ന് ബന്ദികളുടെ കൈമാറ്റം ഇന്ന്
രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് വിമുഖത കാണിച്ച് ഇസ്രായേൽ. മുഴുവൻ ബന്ദികളെയും ഹമാസ് കൈമാറണമെന്നാവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തൽ കരാർപ്രകാരം മൂന്ന് ബന്ദികളുടെ കൈമാറ്റം ഇന്നുണ്ടാകും. ട്രംപിൻ്റെ ഗസ്സ പദ്ധതിക്ക് ബദൽ നിർദേശം സമർപ്പിക്കാനൊരുങ്ങി അറബ് രാജ്യങ്ങൾ. എല്ലാ ബന്ദികളെയും കൈമാറാൻ ഹമാസ് തയാറാകണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ബന്ദികളോടുള്ള ഹമാസ് പെരുമാറ്റം തികച്ചും മോശമാണെന്നും ട്രംപ് പ്രതികരിച്ചു. ഇന്ന് ഉച്ചയോടെ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ
കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ് കേസ്; നാല് വിദ്യാർഥികൾ കൂടി പരാതി നൽകി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ നാല് വിദ്യാർഥികൾ കൂടി കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. കോളജ് റാഗിങ് സംഭവത്തിൽ തെളിവ് ശേഖരണവും പൂർത്തിയായി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും പൊലീസ് കണ്ടെത്തി. അതിനിടെ സംഭവത്തിൽ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടരുകയാണ്. ജോയന്റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. പരാതിയിലുൾപ്പെട്ട
ചേന്ദമംഗലം കൂട്ടക്കൊല; കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊച്ചിയിലെ ചേന്ദമംഗലത്ത് കഴിഞ്ഞ മാസം 16 ന് ഒരു കുടുംബത്തിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. റിതു ജയൻ എന്ന യുവാവ് അയൽവീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്തുകയായിരുന്നു. കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നിരന്തരമായി ലഹരി ഉപയോഗിച്ചിരുന്ന
മരണത്തിലും മാതൃകാ അധ്യാപകന്‍; രാജേഷ് മാഷ് 4 പേര്‍ക്ക് പുതുജീവന്‍ നല്‍കി
വർക്കല അമൃത എച്ച്.എസ്.എസ്. പാരിപ്പള്ളിയിലെ അധ്യാപകനായ രാജേഷിൻ്റെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്തത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകനായിരുന്നു ആര്‍. രാജേഷ് (52). രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയ്ക്കുമാണ് നല്‍കിയത്. നേത്രപടലം തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിക്ക് നല്‍കി.
സ്‌കൂട്ടറിൻ്റെ വായ്പ തിരിച്ചടച്ചില്ല; അന്വേഷിക്കാനെത്തിയ ജീവനക്കാരിക്ക് ക്രൂരമര്‍ദനം
വടകര ഓർക്കാട്ടേരിയിൽ സ്കൂട്ടറിൻ്റെ വായ്പാ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാൻ എത്തിയ മുത്തൂറ്റ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി യുവാവിൻ്റെ ക്രൂരമർദനത്തിനു ഇരയായി. മുത്തൂറ്റ് വടകര ശാഖയിലെ കളക്ഷൻ ഏജൻ്റു മട്ടന്നൂർ സ്വദേശിയുമായ യുവതിയെയാണ് യുവാവ് അക്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ആക്രമം നടന്നത്. സംഭവത്തില്‍ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷിനെതിരേ വടകര പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് പോലീസ് കേസെടുത്തത്. സ്കൂട്ടറിൻ്റെ വായ്പ തിരിച്ചടവ് തെറ്റിയതിനാല്‍ യുവതി ബിജീഷിൻ്റെ