രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് വിമുഖത​ കാണിച്ച് ഇസ്രായേൽ. മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറണമെന്നാവർത്തിച്ച്​​ അമേരിക്കൻ പ്രസിഡൻ്റ്​ ഡോണാൾഡ്​ ട്രംപ്​. വെടിനിർത്തൽ കരാർപ്രകാരം മൂന്ന് ബന്ദികളുടെ കൈമാറ്റം ഇന്നുണ്ടാകും.

ട്രംപിൻ്റെ ഗസ്സ പദ്ധതിക്ക്​ ബദൽ നിർദേശം സമർപ്പിക്കാനൊരുങ്ങി അറബ്​ രാജ്യങ്ങൾ. എല്ലാ ബന്ദികളെയും കൈമാറാൻ ഹമാസ്​ തയാറാകണമെന്ന്​ അമേരിക്കൻ പ്രസിഡൻ്റ്​ ഡോണാൾഡ്​ ട്രംപ്​. ബന്ദികളോടുള്ള ഹമാസ്​ പെരുമാറ്റം തികച്ചും മോശമാണെന്നും ട്രംപ്​ പ്രതികരിച്ചു.

ഇന്ന്​ ഉച്ചയോടെ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്​ ട്രംപ്​ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. അതേസമയം, ഇന്ന്​ കാലത്ത്​ പ്രാദേശിക സമയം ഒമ്പതരയക്ക്​ കരാർ പ്രകാരം മൂന്ന്​ ബന്ദികളെ കൈമാറാനാണ്​ ഹമാസ്​ തീരുമാനം.

ഇവരുടെ പേരുവിവരങ്ങളും ഹമാസ്​ പുറത്തുവിട്ടു. ഇതിന്​ ആനുപാതികമായി ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ച കൂടി കാത്തിരുന്നു മാത്രം മതി തുടർ നടപടികൾ എന്നാണ്​ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ തീരുമാനമെന്ന്​ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്.

Related Posts