പാതിവില തട്ടിപ്പുകേസില്‍ മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുമളി പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് ഉം മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിൻ്റെ വീട് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു.
ഷീബാ സുരേഷിനെതിരേ വണ്ടന്‍മേട് പോലീസില്‍ സീഡ് കോഡിനേറ്റര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
അനന്തു കൃഷ്ണൻ്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് റിസേര്‍ച്ച് ഡിവലപ്‌മെൻ്റ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍കൂടിയാണ് ഷീബ.
അനന്തു കൃഷ്ണനുമായി ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നതടക്കം എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പരിശോധിക്കും.