കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അത് അംഗീകരിക്കണമെന്നും തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും വർഷങ്ങളായി താൻ പറയുന്ന കാര്യമാണിതെന്നും ശശി തരൂർ എംപി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും തരൂർ വ്യക്തമാക്കി.
ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിൻ്റെ അവസാന ഭാഗത്ത് പറയുന്നത്. കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം.
വിദേശകാര്യങ്ങളിൽ രാജ്യതാൽപര്യം നോക്കണം. അതിൽ രാഷ്ട്രീയ താൽപര്യം നോക്കരുത്. ഇതാണ് തൻ്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്.
കോൺഗ്രസിൽ നിന്ന് ലേഖനത്തെ അനുകൂലിച്ച് ചിലർ വിളിച്ചിരുന്നു. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിംഗ് അല്ലെന്നും ദേശീയ റാങ്കിംഗ് ആണെന്നും ശശി തരൂർ പറഞ്ഞു.
നേരത്തെ സ്റ്റാർട്ട് അപ്പ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാട്ടി തരൂർ ദിനപത്രത്തിൽ ലേഖനമെഴുതിയിരുന്നു.
കുടാതെ മോദിയുടെയും ട്രംപിൻ്റെയും പ്രസ്താവനകൾ ഏറെ പ്രതീക്ഷ നൽകുന്ന താണെന്നും വ്യാപാര മേഖലയിൽ സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.