ജമ്മു-കശ്മീന് സംസ്ഥാന പദവി വേണമെന്ന് ഉമർ അബ്ദുള്ള; വാഗ്ദാനം പാലിക്കുമെന്ന് മോദി
ജമ്മു-കശ്മീർ ജനതക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ ഇസെഡ് മോർ തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത മുഖ്യമന്ത്രി ഉമർ അബ്ദുള്ള, ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു പ്രധാനമന്ത്രിയുടെ പരോക്ഷ മറുപടി. കഴിഞ്ഞ സെപ്റ്റംബറിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ വാഗ്ദാനം ഉടൻ നടപ്പാക്കുമെന്നാണ് താൻ വിശ്വസിക്കുന്നുവെന്ന് ഉമർ അബ്ദുള്ള
റീ-റിലീസിന് ഒരുങ്ങി രജിനികാന്തിൻ്റെ ബാഷ;
രജിനികാന്തിൻ്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ റീ-റിലീസിന്. പുറത്തിറങ്ങി 30 വര്‍ഷം തികയ്ക്കുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം റീറിലീസിനൊരുങ്ങുന്നത്. 4കെ സാങ്കേതികത്തികവോടെയാണ് ചിത്രം റീറിലീസിനൊരുങ്ങുന്നത്. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യ ഉഗ്രന്‍ ശ്രവ്യാനുഭവവും സമ്മാനിക്കും.1995-ജനുവരി 12- നാണ് രജിനികാന്തും നഗ്മയും പ്രധാനവേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്തത്. ചിത്രം വന്‍ വിജയം സ്വന്തമാക്കിയിരുന്നു. തമിഴ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ വരവേറ്റത്. മാസും ക്ലാസും ചേര്‍ന്നതായിരുന്നു രജിനികാന്തിൻ്റെ പ്രകടനം. രജിനികാന്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും
കൊല്ലത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു; ഭർത്താവ് അറസ്റ്റിൽ
കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. മൈനാഗപ്പള്ളി സ്വദേശി ശ്യാമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളിൽ വീണുകിടന്ന ഭാര്യയെ സഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചുവെന്ന് രാജീവ് പൊലീസിനോട് പറഞ്ഞിരുന്നു.ശ്യാമയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പാണ് ലക്ഷ്യം: കെ. മുരളീധരൻ
പി വി അൻവറിൻ്റെ രാജി അദ്ദേഹത്തിൻ്റെ താൽപര്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇടതുപക്ഷത്തിൻ്റെ ഭാഗമായി നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം രാജിവെച്ചത് നല്ല മാതൃക. ആ മാതൃക കെ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നിലവിലെ ലക്ഷ്യമെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ
ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് ഹൈകോടതിയിൽ നിന്ന് തിരിച്ചടി
ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് ഹൈകോടതിയിൽ നിന്ന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന് രാഹുൽ ഈശ്വറിൻ്റെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല പൊലീസിനോട് റിപ്പോർട്ട് തേടിയ കോടതി ഈ കേസ് മാസം 27 ലേക്ക് മാറ്റുകയായിരുന്നു. മോശം പരാമർശങ്ങളിലൂടെ അപമാനിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്നുവെന്നാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തിട്ടില്ലായിരുന്നു. അതേസമയം, ഹണി
തൈപ്പൊങ്കൽ പ്രമാണിച്ചു നാളെ ആറ് ജില്ലകൾക്ക് അവധി
തൈപ്പൊങ്കൽ പ്രമാണിച്ചു കേരളത്തിൽ ആറ് ജില്ലകൾക്ക് നാളെ (ചൊവ്വാഴ്ച) അവധി. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കൊല്ലം എന്നീ ജില്ലകൾക്കാണ് അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മകരശീവേലി എന്നിവയും നാളെയാണ്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു; ആകെ 58 പ്രതികള്‍
പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. കേസിലെ മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞു. പത്തനംതിട്ട, മലയാലപ്പുഴ, പന്തളം, ഇലവും തിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തത്. 42 പേർ പ്രതികളാക്കപ്പെട്ട സൂര്യനെല്ലി പീഡനക്കേസിനെക്കാൾ വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ നടന്നത്. കേസിൽ ഇതുവരെ 43 പ്രതികളാണ് ആകെ അറസ്റ്റിലായത്. പ്രതികളിലൊരാള്‍ വിദേശത്താണുള്ളതെന്നും
സൗദിയും ഇന്ത്യയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു
സൗദിയും ഇന്ത്യയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പാർലിമെൻ്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ്ബിൻ ഫൗസാൻ അൽ റബിഅ, എന്നിവരാണ് ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇന്ത്യൻ അംബാസഡർ
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശ്ശൂർ കുട്ടനെല്ലൂർ സ്വദശി യുദ്ധത്തിൽ കൊല്ലപ്പെട്ടു. റഷ്യ – ഉക്രൈയിൻ യുദ്ധത്തിൽ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന് നോർക്കയുടെ അറിയിപ്പ് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയിൽ ജോലിക്കുപോയ ജെയിൻ കുര്യനും യുദ്ധത്തിൽ ഗുരുതര പരിക്കേട്ടുണ്ട്. പരിക്കേറ്റ ജെയിൻ കുര്യൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് തൃശ്ശൂർ സ്വദേശിയായ മറ്റൊരാളും യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. കല്ലൂർ നായരങ്ങാടി
Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
ജമ്മു കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് വര്‍ഷം മുഴുവന്‍ യാത്ര സാധ്യമാക്കാന്‍ സഹായിക്കുന്ന Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.. ഇംഗ്ലീഷ് അക്ഷരമാലയിലെ Z എന്ന അക്ഷരത്തിന്‍റെ ആകൃതിയിലുള്ള റോഡിന് പകരം വരുന്ന തുരങ്കമായതിനാലാണ് തുരങ്കത്തിന് Z മോഡ് എന്ന പേര് ലഭിച്ചത്. ഗാന്ദര്‍ബാല്‍ ജില്ലയിലെ സോനമാര്‍ഗിനെയും ഗഗന്‍മാര്‍ഗിനെയും ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കം. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ 2012-ലാണ് ഈ തുരങ്കപാതയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 2,637