പീച്ചി ഡാമിന്‍റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു.
പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളായ ആൻ, തൃശൂർ സെന്‍റ ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആൻ ഗ്രേസ് (16) ആണു മരിച്ചത്. പെൺകുട്ടി അപകടത്തെ തുടർന്ന് വെന്‍റലേറ്ററിൽ ആയിരുന്നു. പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു 2.30നാണു അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. കൂട്ടുകാരിയുടെ
അയർലെന്‍റനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യൻ പെൺപടകൾക്കു ജയം
അയർലെന്‍റനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യൻ പെൺപടകൾക്കു ജയം. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്താണ് ഭാരത വനിതകള്‍ പുതിയ ചരിത്രം രചിച്ചത്. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ സ്‌കോര്‍ തിരുത്തിക്കുറിച്ചു. ഭാരതത്തിനായി കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയുമായി ജെമീമ റോഡ്രിഗസ് മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തപ്പോൾ അയര്‍ലന്‍ഡിന് 50 ഓവറില്‍ 254 റണ്‍സെടുക്കാനേ പറ്റിയുള്ളൂ. 116 റണ്‍സ്
അൻവർ വിഷയം;തീരുമാനം യുഡിഎഫ് കൈക്കൊള്ളും: കുഞ്ഞാലിക്കുട്ടി
‘അൻവറിന്‍റെ രാജി ഞങ്ങൾക്ക് സർപ്രൈസ് ആണ്’. മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നതെന്നു കുഞ്ഞാലിക്കുട്ടി. പി..വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചത് മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും അൻവറിൻ്റെ രാജി സർപ്രൈസ് ആണെന്നും അതിനാൽ ഇക്കാര്യത്തിൽ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇനി യൂ.ഡി.എഫ് ആണ് തീരുമാനം എടുക്കേണ്ടതെന്നും അതിനോടൊപ്പം ലീഗും നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട
മാസത്തിൽ 8500 രൂപ തൊഴിൽരഹിതരായ യുവാക്കൾക്ക്, ഡൽഹിയിൽ പുതിയ വാഗ്ദാനവുമായി കോൺഗ്രസ്
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഡൽഹിയിലെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കൾക്ക് മാസം 8,500 രൂപ വീതം നൽകുമെന്ന് പുതിയ വാഗ്ദാനവുമായി കോൺഗ്രസ് രാഗത്ത്. ‘യുവ ഉഡാൻ യോജന’ പദ്ധതി പ്രകാരം ഒരുവർഷത്തേക്കായിരിക്കും സാമ്പത്തിക സഹായം നൽകുക കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജീവൻ രക്ഷാ യോജനയിലൂടെ ഡൽഹി നിവാസികൾക്ക് 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് കവറേജ്, പ്യാരി ദീദീ യോജനയ്ക്ക് കീഴിൽ യോഗ്യരായ വനിതകൾക്ക് മാസം 2,500 രൂപയുടെ ധനസഹായം, എന്നിവ
പത്തനംതിട്ടയിലെ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കാൻ 25 അംഗ സംഘത്തെനിയോഗിച്ച് സർക്കാർ
വിദ്യാർഥിനിയെ 64 പേർ പീഡിപ്പിച്ച കേസ് വിപുലമായി അന്വേഷിക്കാൻ 25 അംഗ സംഘത്തെ നിയോഗിച്ച് സർക്കാർ. അറസ്റ്റിലാകുന്നവർക്കെതിരെ ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പത്തനംതിട്ട ഇലവുംതിട്ട, റാന്നി, വനിത പൊലീസ് എസ്. എച്ച്. ഒമാർ, പത്തനംതിട്ട പൊലീസ് ചീഫ് വി.ജി. വിനോദ്കുമാർ, ഡി.വൈ.എസ്.പി എസ്. നന്ദകുമാർ, എന്നിവരാണ് ടീം അംഗങ്ങൾ. ഡി.ഐ.ജി അജിത ബീഗത്തിന്‍റെ മേൽ നോട്ടത്തിലാണ് അന്വേഷണം. പെൺകുട്ടിയുടെ മൊഴിയുടെ
യുവ നടൻ ഫഹദിന്‍റെത് നെടുമുടി വേണുവിനെയും ഭരത് ഗോപിയെയുമെല്ലാം പോലെ കൊതി തോന്നുന്ന അഭിനയമാണ്, കമൽ ഹാസൻ
തന്‍റെ 64 വർഷത്തെ കരിയറിൽ 230ലധികം ചിത്രങ്ങളിൽ അഭിനയിച്ച കമൽ ഹാസൻ സിനിമയിൽ ചെയ്യാത്ത വേഷങ്ങളില്ല, സിനിമയിലേക്കെത്തിയ ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ താരം തൻ്റെ കരിയറിൽ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. എന്നാൽ മലയാളത്തിലെ അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാരിരുന്നു. നാച്വറൽ ആക്ടിങ്ങിൽ തന്നെ അത്ഭുതപ്പെടുത്തിയ നടന്മാർ മലയാളത്തിൽനിന്നുള്ളവരാണെന്ന് കമൽ പറയുന്നു. ഒരു സിനിമ ചെയ്യുമ്പോൾ താനെപ്പോഴും പ്രേക്ഷരുടെ ഭാഗത്ത് നിന്നാണ് ചിന്തിക്കാറുള്ളതെന്നും കമൽ പറഞ്ഞു.
പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു
എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനിൽക്കെയാണ് രാജി. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എംഎൽഎ സ്ഥാനം തടസമാണ്. നിയമസഭയുടെ കാലാവധി തീരും മുമ്പ് അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും.
ഒരുമിച്ചു ജീവിക്കാതിരിക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ഭാര്യക്ക് ജീവനാംശത്തിന് അർഹതയുണ്ട്- സുപ്രീംകോടതി
കുടുംബകോടതി നിര്‍ദ്ദേശിച്ച ശേഷവും ഭര്‍ത്താവിനൊപ്പം താമസിക്കാതിരിക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ജാര്‍ഖണ്ഡിലെ ദമ്പതികളുടെ കേസില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചിന്‍റെതാണ് വിധി. ജീവനാംശത്തിനുള്ള ഭാര്യയുടെ അവകാശത്തിനാണു മുന്‍തൂക്കം നല്‍കേണ്ടത്. ഒപ്പം താമസിക്കണമെന്ന കോടതി ഉത്തരവ് ഭാര്യ അനുസരിച്ചില്ലെന്നതു മാത്രം പരിഗണിച്ച് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നും വിവിധ ഹൈക്കോടതികളുടെ വിധികള്‍ കൂടി പരിഗണിച്ച ശേഷം കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ തെളിവുകളും
പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ വെന്‍റലേറ്ററില്‍
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്‍റ ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് വീണത്. ഇന്നലെ ഡാമിലേക്ക് വീണ
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. എലത്തൂരിൽ ഡീലർമാരെ, ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ താലൂക്കുകൾ, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി എന്നീ പ്രദേശങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കി. ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം. ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ താലൂക്കുകൾ, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി എന്നീ പ്രദേശങ്ങളെ