ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെമുത്തപ്പൻ തിരുവപ്പന മഹോത്സവംഫെബ്രുവരി 8, 9 തീയതികളിൽ
Association News
1 min read
14.9k

ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെമുത്തപ്പൻ തിരുവപ്പന മഹോത്സവംഫെബ്രുവരി 8, 9 തീയതികളിൽ

ജനുവരി 13, 2025
0

ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ പതിനേഴാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 8, 9 തീയതികളിൽ കല്യാൺ നഗർ ബാബുസപാളയ അഗറ റെയിൽവേ ഗേറ്റിന് സമീപം നടക്കും. 8-ന് പുലർച്ചെ 4.30-ന് ഗണപതിഹോമം. 9.30-ന്‌ കൊടിയേറ്റം. 12-ന് ദൈവത്തെ മലയിറക്കൽ. ഉച്ചയ്ക്ക് 2.30ന് നേർച്ച വെള്ളാട്ടം(ഭക്ത കുടുംബങ്ങളുടെ പ്രാർത്ഥന സൗകര്യാർത്ഥം ഏർപ്പെടുത്തിയത്) വൈകിട്ട് 5.30-ന് മുത്തപ്പൻ വെള്ളാട്ടം. വൈകിട്ട് 6ന്‌ അഗറ മുത്തുരായ ആഞ്ജനേയ ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. രാത്രി ഏഴിന്

Continue Reading
സിംഗാപുര, എം എസ് പാളയ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് പൂജയുംക്ഷേത്ര ഉത്സവവും ജനുവരി 13 മൂതൽ
Association News
0 min read
15.2k

സിംഗാപുര, എം എസ് പാളയ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് പൂജയുംക്ഷേത്ര ഉത്സവവും ജനുവരി 13 മൂതൽ

ജനുവരി 13, 2025
0

സിംഗാപുര, എം എസ് പാളയ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് പൂജയും ക്ഷേത്ര ഉത്സവവും ജനുവരി 13 മൂതൽ 16 വരെ ക്ഷേത്ര തന്ത്രി വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. ജനുവരി 13 തിങ്കൾ വൈകുന്നേരം 6.10 നു കൊടിയേറ്റം, ദീപാരാധന, മകരവിളക്ക് ദിവസമായ ജനുവരി 14നു രാവിലെ 10 നു ബ്രഹ്മകലശ പൂജ, ഉച്ചയ്ക്ക് മഹാഅന്നദാനം, വൈകുന്നേരം 5.30 നു പടിപൂജ എന്നിവ നടക്കും. പള്ളിവേട്ട ദിവസമായ ജനുവരി

Continue Reading
സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala
0 min read
16.5k

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ജനുവരി 13, 2025
0

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെ ഭാഗത്ത് നിന്നാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നതെങ്കിലും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ സിപിഎം ജില്ലാ സമ്മേളനത്തില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചലച്ചിത്ര താരം ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.പൊതുസമ്മേളനത്തിൽ യുഡിഎഫിനെതിരെ

Continue Reading
പിസ്തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരൻ മരിച്ചു
Kerala
0 min read
9.9k

പിസ്തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരൻ മരിച്ചു

ജനുവരി 12, 2025
0

കാസർ കോട്ടെ കുമ്പളയിൽ പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കുമ്പള ഭാസ്കര നഗറിൽ താമസിച്ചുവരുന്ന അൻവറിന്‍റെയും മഹറുഫയുടെയും മകനായ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കുട്ടി വീട്ടിൽ വച്ചാണ് പിസ്‌തയുടെ തോട് കഴിച്ചത്. തൊണ്ടയിൽ കുടുങ്ങിയതോടെ വീട്ടുകാർ വായിൽ നിന്നും പിസ്‌തയുടെ തോടിൻ്റെ കഷണം പുറത്തെടുത്ത ശേഷം ഉടൻ തന്നെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഡോക്‌ടർ പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ ഇവരെ വീട്ടിലേക്ക്

Continue Reading
പി.വി.അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന, നാളെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം
Kerala
0 min read
14.6k

പി.വി.അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന, നാളെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം

ജനുവരി 12, 2025
0

തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം.എൽ.എ, പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനുണ്ടെന്ന് അൻവർ സമൂഹമാധ്യമത്തിൽ കൂടെയാണ് ആദ്യം അറിയിച്ചത്. ഇക്കാര്യമുൾപ്പെടെ പറയാനായി തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്, അൻവർ നാളെ എം.എൽ.എ സ്ഥാനം രാജി വച്ചേക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണെന്നാണ് വിവരം. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ

Continue Reading
ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം മാറും
India
0 min read
10.9k

ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം മാറും

ജനുവരി 12, 2025
0

2025 ൽ ഭാരത സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം വീണ്ടും മാറുമെന്ന് യുഎൻ ഗ്ലോബൽ ഇക്കണോമിക്‌സ് മോണിറ്ററിങ് മേധാവി ഹമീദ് റാഷിദ്. ഐക്യരാഷ്ട്രസഭയുടെ പ്രധാന റിപ്പോർട്ടായ വേൾഡ് ഇക്കണോമിക്‌സ് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്റ്റ്സ് 2025 പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയിലെ ഉപഭോഗം വർധിച്ചതും ഉയർന്ന നിക്ഷേപ വളർച്ചയുമാണ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടാൻ കാരമായത്. 2026

Continue Reading
പീച്ചി ഡാം റിസര്‍വോയറില്‍ കാല്‍വഴുതിവീണ് നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു
Kerala
0 min read
11.4k

പീച്ചി ഡാം റിസര്‍വോയറില്‍ കാല്‍വഴുതിവീണ് നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു

ജനുവരി 12, 2025
0

പീച്ചി ഡാം റിസർവോയറിൽ കാൽവഴുതിവീണ് നാലു പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അപകടത്തിൽപ്പെട്ട കുട്ടികൾ. മൂന്നുപേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.എറിൻ, നിമ, അലീന, ആൻ ഗ്രീസ്, എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പെരുന്നാളിനു നിമയുടെ വീട്ടിലെത്തിയതായിരുന്നു സുഹൃത്തുക്കളായ കുട്ടികൾ. നിമയുടെ 12 വയസ്സുള്ള സഹോദരിയടക്കം അഞ്ചുപേരാണ് അപകടസമയത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടുപേർ കാൽവഴുതി വീഴുകയായിരുന്നു.

Continue Reading
അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ അകന്ന ബന്ധുക്കളടക്കം എട്ടുപേർ പീഡിപ്പിച്ചെന്ന് പരാതി
Kerala
1 min read
14.9k

അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ അകന്ന ബന്ധുക്കളടക്കം എട്ടുപേർ പീഡിപ്പിച്ചെന്ന് പരാതി

ജനുവരി 12, 2025
0

അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്തു. അകന്ന ബന്ധുക്കളും നാട്ടുകാരും അടക്കം എട്ടുപേർക്കെതിരേയാണ് യുവതി പരാതി നൽകിയത്. 2023 ഫെബ്രുവരിയിൽ മാനസികവെല്ലുവിളി നേരിടുന്ന 36-കാരിയെ പലതവണകളായി പ്രതികൾ ബലാത്സംഗം ചെയ്തെന്നും 36-കാരനായ മുഖ്യപ്രതിയാണ് ആദ്യം പീഡിപ്പിച്ചതെന്നുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. സൗഹൃദം നടിച്ച് ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ കൂട്ടിക്കൊണ്ടുപോയതിനെ തുടർന്ന് മഞ്ചേരിയിലെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. മുഖ്യപ്രതിയും സുഹൃത്തും സുഹൃത്തിൻ്റെ

Continue Reading
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ
India
1 min read
12.5k

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ

ജനുവരി 12, 2025
0

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ. ‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ സംബന്ധിച്ച് ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷനായെത്തിയതായിരുന്നു അമിത് ഷാ, ഓൺലൈൻ വിപണി, ഡ്രോണുകൾ, ഡാർക്ക് വെബ്, ക്രിപ്റ്റോകറൻസി, എന്നിവ രാജ്യത്തിന് വെല്ലുവിളിയുയർത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു. മയക്കുമരുന്ന് കടത്ത് ഭീഷണിക്കെതിരായ പോരാട്ടത്തിൽ കേന്ദ്രവുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മയക്കുമരുന്നിൻ്റെ നിരവധി ശൃംഖലകളെ ഇല്ലാതാക്കുന്നതിൽ മാത്രമല്ല, അവയുമായി ബന്ധപ്പെട്ട

Continue Reading
ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ്  ജയ് ശങ്കർ
World
0 min read
16.4k

ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ

ജനുവരി 12, 2025
0

അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ പങ്കെടുക്കും. ജനുവരി 20 നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വൈസ് പ്രഡിഡണ്ടായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ജയ്‌ശങ്കറിന്‍റെ സന്ദർശനം ഇന്ത്യയും യുഎസും തമ്മിലെ നയതന്ത്രബന്ധത്തെ ഊ‌ട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുതുന്നത്. ചടങ്ങിലെത്തുന്ന ജയ്‌ശങ്കർ അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെയാണ്

Continue Reading