അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്തു. അകന്ന ബന്ധുക്കളും നാട്ടുകാരും അടക്കം എട്ടുപേർക്കെതിരേയാണ് യുവതി പരാതി നൽകിയത്. 2023 ഫെബ്രുവരിയിൽ മാനസികവെല്ലുവിളി നേരിടുന്ന 36-കാരിയെ പലതവണകളായി പ്രതികൾ ബലാത്സംഗം ചെയ്തെന്നും 36-കാരനായ മുഖ്യപ്രതിയാണ് ആദ്യം പീഡിപ്പിച്ചതെന്നുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. സൗഹൃദം നടിച്ച് ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ കൂട്ടിക്കൊണ്ടുപോയതിനെ തുടർന്ന് മഞ്ചേരിയിലെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം.

മുഖ്യപ്രതിയും സുഹൃത്തും സുഹൃത്തിൻ്റെ കാറിൽ യുവതിയെ കൂട്ടിക്കൊണ്ടുപോയി അരീക്കോട്ടെ കുന്നിൻമുകളിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തെന്നും ഇതിനുശേഷം വയനാട്ടിലെ മാനന്തവാടിയിൽ ലോഡ്ജ്മുറിയിൽവെച്ച് പീഡിപ്പിച്ചെന്നും ഇതിനുശേഷം ഇയാളാണ് മറ്റുള്ളവർക്ക് യുവതിയെ കൈമാറിയെന്നും ഇവരും യുവതിയെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. യുവതിയുടെ 15 പവൻ സ്വർണം പ്രതികൾ കൈക്കലാക്കിയെന്നും ആരോപണമുണ്ട്.

Related Posts